ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളോട് പ്രതികരിച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്; ഇപ്പോഴും മികച്ച ഫോമിലെന്ന് സിഎസ്‌കെ കോച്ച്

Spread the love

IPL 2025 CSK vs DC: ഡല്‍ഹി ക്യാപിറ്റല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് മല്‍സര ശേഷം എംഎസ് ധോണി (MS Dhoni) ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല. അദ്ദേഹം സിഎസ്‌കെയ്ക്ക് വേണ്ടി ഐപിഎല്‍ കളിക്കുന്നത് തുടരും.

Samayam Malayalamഎഎസ് ധോണിയും സ്റ്റീഫന്‍ ഫ്‌ളെമിങും
എഎസ് ധോണിയും സ്റ്റീഫന്‍ ഫ്‌ളെമിങും

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണി (MS Dhoni) ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ (Chennai Supr Kings) മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് (Stephen Fleming). ധോണി ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ധോണിയുടെ ക്രിക്കറ്റ് ഭാവിയെക്കുറിച്ച് അദ്ദേഹത്തോട് ഈ ഘട്ടത്തില്‍ ഒന്നും ചോദിച്ചിട്ടില്ലെന്നും ഫ്‌ളെമിങ് വ്യക്തമാക്കി.

ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളെക്കുറിച്ച് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലാണ് ഫ്‌ളെമിങ് സംസാരിച്ചത്. വിരമിക്കല്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോഴായിരുന്നു ഫ്‌ളെമിങിന്റെ മറുപടി.

ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളോട് പ്രതികരിച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്; ഇപ്പോഴും മികച്ച ഫോമിലെന്ന് സിഎസ്‌കെ കോച്ച്

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന സിഎസ്‌കെയുടെ ഹോം മാച്ച് കാണാന്‍ ധോണിയുടെ മാതാപിതാക്കളും ഭാര്യ സാക്ഷി ധോണിയും സന്നിഹിതരായിരുന്നു. സിഎസ്‌കെയുടെ മല്‍സരം കാണാന്‍ സാക്ഷി മിക്കപ്പോഴും എത്താറുണ്ടെങ്കിലും മാതാപിതാക്കള്‍ ആദ്യമായി ചെപ്പോക്ക് സ്‌റ്റേഡിയത്തിലെത്തിയതാണ് വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.

ധോണി ബാറ്റിങ് ഓര്‍ഡറില്‍ ഏറ്റവും താഴേക്ക് ഇറങ്ങുന്നതും ബാറ്റിങില്‍ വലിയ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതും സിഎസ്‌കെയ്ക്ക് വലിയ ക്ഷീണമാവുന്നുണ്ട്. മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ ധോണിയില്‍ നിന്ന് ഇപ്പോള്‍ ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ ധോണി വഴിമാറിക്കൊടുത്താലും അദ്ഭുതപ്പെടാനില്ല.

സഞ്ജു ജയത്തോടെ തുടങ്ങി; രാജസ്ഥാന്‍ റോയല്‍സിന് രാജകീയ വിജയം, പഞ്ചാബിന് ആദ്യ തോല്‍വി
2023 ഐപിഎല്‍ വരെ സിഎസ്‌കെയെ നയിച്ച ധോണി ഇപ്പോള്‍ റുതുരാജ് ഗെയ്ക്‌വാദിന്റെ കീഴിലാണ് കളിക്കുന്നത്. ഒരു കാലത്ത് വെടിക്കെട്ട് പ്രകടനം നടത്തിയിരുന്ന ധോണിയുടെ ഇപ്പോഴത്തെ സ്ലോ ബാറ്റിങ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ധോണിയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. 9.2 ഓവറില്‍ 110 റണ്‍സ് ആവശ്യമുള്ളപ്പോള്‍ അദ്ദേഹം ബാറ്റ് ചെയ്യാന്‍ ഇറങ്ങി.

ഹാട്രിക് ജയം; ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമത്; സിഎസ്‌കെയ്ക്ക് മൂന്നാം തോല്‍വി
ധോണിയും വിജയ് ശങ്കറും അടുത്ത 56 പന്തില്‍ നിന്ന് 84 റണ്‍സ് മാത്രമാണ് നേടിയത്. വിജയ് 54 പന്തില്‍ നിന്ന് 69 റണ്‍സുമായും ധോണി 26 പന്തില്‍ നിന്ന് 30 റണ്‍സോടെയും പുറത്താവാതെ നിന്നു. മുന്‍ ക്യാപ്റ്റനില്‍ നിന്ന് ആരാധകര്‍ ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് സ്വാഭാവികമായും കൊതിച്ചുപോയ സന്ദര്‍ഭം. എന്നാല്‍ ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് വെറും 115.38 ആയിരുന്നു. വിജയുടെ സ്‌ട്രൈക്ക് റേറ്റ് 127.78ഉം.

നാല് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രം നേടിയ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. കുറച്ചുമല്‍സരങ്ങളില്‍ കൂടി തോറ്റാല്‍ പ്ലേ ഓഫ് യോഗ്യത പോലും നേടാതെ സിഎസ്‌കെ പുറത്താവുന്ന സാഹചര്യമുണ്ടാവും.

10 ഓവറുകള്‍ റണ്‍സിനായി ഓടാന്‍ ധോണിക്ക് പ്രയാസമുണ്ടെന്നും അതിനാലാണ് ബാറ്റിങ് ഓര്‍ഡര്‍ സാഹചര്യത്തിനനുസരിച്ച് ഏറ്റവും താഴേക്ക് മാറ്റുന്നതെന്നും കോച്ച് ഫ്‌ളെമിങ് ഈയിടെ വ്യക്തമാക്കിയിരുന്നു. ധോണിയുടെ കാല്‍മുട്ടിന് പ്രശ്‌നങ്ങളുണ്ടെന്നും കോച്ച് വെളിപ്പെടുത്തുകയുണ്ടായി.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!