തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാർഥിനിക്ക് ഹോസ്റ്റൽ അഡ്രസിൽ എത്തിയ പാഴ്സലിൽ കഞ്ചാവ്. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന അഡ്രസിൽ നിന്നാണ് പാഴ്സൽ അയച്ചിരിക്കുന്നത്. കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തി പാഴ്സൽ കസ്റ്റഡിയിൽ എടുത്തു.
വൈകിട്ട് ആറ് മണിയോടെയാണ് ഹോസ്റ്റലിൽ വന്ന കഞ്ചാവ് ഗവേഷക വിദ്യാർഥിനിയുടെ കയ്യിൽ ലഭിച്ചത്. തുറന്ന് നോക്കിയപ്പോൾ പൊതികളിൽ കഞ്ചാവ്. വിവരം കോളേജ് അധികൃതരെ അറിയിച്ചു
വിദ്യാർഥിനി തന്നെയാണ് പാഴ്സലിൽ കഞ്ചാവാണെന്ന കാര്യം കോളേജ് അധികൃതരെ അറിയിച്ചത്. അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശ്രീകാര്യം പോലീസ് എത്തി പരിശോധന നടത്തിയശേഷം പാഴ്സൽ കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന വിലാസത്തിൽ നിന്നാണ് പാഴ്സൽ അയച്ചിരിക്കുന്നത്. വിദ്യാർഥിനിയെ കുടുക്കാൻ ആരോ മനപൂർവം ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി വൈകിയതിനാൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല. പിന്നീട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.