Suryakumar Yadav Mumbai Indians IPL 2025: മുംബൈ ഇന്ത്യൻസിന്റെ കഴിഞ്ഞ മത്സരത്തിൽ 222 റൺസ് വിജയ ലക്ഷ്യമാണ് റോയൽ ചലഞ്ചേഴ്സ് മുൻപിൽ വെച്ചത്. എന്നാൽ ഹർദിക് പാണ്ഡ്യയും തിലക് വർമയും തകർത്തടിച്ച് വിജയ ലക്ഷ്യം മറികടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ മത്സരത്തിലെ സൂര്യകുമാർ യാദവിന്റെ സ്ട്രൈക്ക്റേറ്റ് ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.
കൂറ്റൻ വിജയ ലക്ഷ്യം മുംബൈ ഇന്ത്യൻസ് പിന്തുടർന്നപ്പോൾ 107 എന്നതായിരുന്നു സൂര്യകുമാർ യാദവിന്റെ സ്ട്രൈക്ക്റേറ്റ്. ഇങ്ങനെ കുറവ് സ്ട്രൈക്ക്റേറ്റിൽ സൂര്യകുമാർ ബാറ്റ് ചെയ്തതിന് പിന്നിൽ ലക്നൗവിന് എതിരായ മത്സരത്തിൽ തിലക് വർമയെ റിട്ടയർഡ് ഹർട്ടായി തിരിച്ചുവിളിച്ചതിന് പിന്നിലെ പ്രതിഷേധം ഉണ്ടോയെന്നാണ് ആരാധകരുടെ ചോദ്യം. ബെംഗളൂരുവിന് എതിരെ 26 പന്തിൽ നിന്ന് 28 റൺസ് എടുത്താണ് സൂര്യകുമാർ പുറത്തായത്.
ലക്നൗവിന് എതിരെ മുംബൈ ചെയ്സ് ചെയ്യുമ്പോൾ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാൻ തിലക് വർമയ്ക്ക് സാധിക്കാതെ വന്നതോടെയാണ് മുംബൈ ഇന്ത്യൻസ് താരത്തെ റിട്ടയർഡ് ഹർട്ടാക്കി ഡഗൗട്ടിലേക്ക് തിരികെ വിളിച്ചത്. ഇതിൽ സൂര്യകുമാർ യാദവ് പരസ്യമായി പ്രതിഷേധിച്ചിരുന്നു. പിന്നാലെ മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ തിലകിനെ പിൻവലിച്ചത് തന്റെ തീരുമാനം ആയിരുന്നു എന്ന് വിശദീകരിച്ച് എത്തി.
ബെംഗളൂരുവിന് എതിരായ മത്സരത്തിൽ 38-2 എന്ന നിലയിൽ മുംബൈ നിൽക്കുമ്പോഴാണ് സൂര്യകുാർ യാദവ് ക്രീസിലേക്ക് എത്തിയത്. വിക്കറ്റ് കളയാതെ കരുതലോടെ കളിക്കാൻ ലക്ഷ്യം വെച്ചതിനാലായിരിക്കാം സൂര്യകുമാർ യാദവിന്റെ സ്ട്രൈക്ക്റേറ്റ് ഇത്രയും കുറഞ്ഞത് എന്ന സാധ്യതയും ഉണ്ട്. എന്നാൽ കഴിഞ്ഞ കളിയിൽ തിലകിനെ പിൻവലിച്ചതിലുള്ള പ്രതിഷേധത്തിന്റെ തുടർച്ചയാണോ ആർസിബിക്കെതിരെ കണ്ടത് എന്നാണ് ആരാധകരുടെ ചോദ്യം.
Sky sad reaction for Tilak verma when he retired by the management❤❤❤❤❤
L(laund) decission by hardik kaliya🤡#LSGvsMI #HardikPandya #LSGvMI pic.twitter.com/W9FPVUN32q
— pablo sharma 🇮🇳 (@pablo_sharma_) April 4, 2025