ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ വാഹക കപ്പൽ വിഴിഞ്ഞം തൊട്ടു

Spread the love


തിരുവനന്തപുരം: സൗത്ത് ഏഷ്യയിൽ ആദ്യമായി ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ വാഹക കപ്പൽ ‘എംഎസ് സി തുർക്കി’ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) യുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്റ വിഴിഞ്ഞത്തേക്കുള്ള വരവ് ഇന്ത്യൻ സമുദ്ര വ്യാപാരത്തിന്റെ ഒരു പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. 

പരിസ്ഥിതി സൗഹൃദപരമായി നിർമ്മിച്ചിരിക്കുന്ന, വളരെ കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളുന്ന കപ്പലെന്ന പ്രത്യേകതയ്ക്കും ഉടമയാണ് എംഎസ്സി തുർക്കി.

ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ ഭീമൻ കപ്പൽ ആദ്യമായിട്ടാണ് എത്തുന്നത്, അത് വിഴിഞ്ഞമായതോടെ കേരളത്തിന്റെ യശസ്സ് ഒന്നുകൂടെ ഉയർന്നു.399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയും 33.5 മീറ്റർ ആഴവുമുള്ള കപ്പലിന് ഏകദേശം 24,346 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുണ്ട്.

Read More

 



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!