സിദ്ധാർത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാത്ഥികളെ പുറത്താക്കി സര്‍വകലാശാല

Spread the love


വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട 19 വിദ്യാർത്ഥികളെ പുറത്താക്കി. സിദ്ധാര്‍ത്ഥനെ റാഗു ചെയ്ത വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. ഇവരെ പുറത്താക്കിയ വിവരം വെറ്റിനറി സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു.

റാഗിങ്ങിനെ തുടര്‍നാണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തത്. റാഗിങ്ങില്‍ പങ്കുണ്ടെന്ന് ആൻറി റാഗിങ് സ്ക്വാഡ് അന്വേഷണത്തിൽ കണ്ടെത്തിയവർക്ക് എതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ അമ്മയുടെ ഹര്‍ജിയിലാണ് സര്‍വകലാശാല മറുപടി അറിയിച്ചത്. 

പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു സര്‍വകലാശാകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്താണ് സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ കോടതിയെ സമീപിച്ചത്. സിദ്ധാർത്ഥൻ നേരിട്ടത് അതിക്രൂര മർദ്ദനമാണെന്ന് നേരത്തെ പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഹോസ്റ്റൽ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥനെ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് സീനിയർ വിദ്യാർത്ഥികളും സഹപാഠികളും ചേർന്ന് ഏകദേശം 29 മണിക്കൂറോളം തുടർച്ചയായി മർദ്ദിച്ചതായി കേരള പൊലീസ് സിബിഐക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമക്കിയിരുന്നു. 

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!