Kerala News Live: വയനാട് ടൗണ്‍ഷിപ്പ്; ഇന്ന് മുതൽ എസ്റ്റേറ്റ് തൊഴിലാളികളുടെ സമരം

Spread the love


Kerala News Live Updates: വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിര്‍മാണം ആരംഭിച്ച ഭൂമിയിൽ ഇന്നു മുതൽ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ സമരം തുടങ്ങും. സിഐടിയു ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയനാണ് സത്യഗ്രഹ സമരം നടത്തുന്നത്. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാതെ ടൗൺഷിപ്പ് നിർമ്മാണം നടത്തുന്നതിലാണ് തൊഴിലാളികളുടെ പ്രതിഷേധം.

ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്.  ടൗൺഷിപ്പിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ മുതലാണ് ആരംഭിച്ചത്. 

  • Apr 13, 2025 11:48 IST

    63ാം ദിവസത്തിലേക്ക് കടന്ന് ആശാ വര്‍ക്കേഴ്സിന്റെ സമരം; അടുത്തഘട്ടം ഉടന്‍ പ്രഖ്യാപിക്കും

    സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശാവര്‍ക്കേഴ്സിന്റെ സമരം 63 ആം ദിവസത്തിലേക്ക് കടന്നു. സമരം തുടങ്ങി രണ്ടു മാസമായിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തതിനാല്‍ കൂടുതല്‍ കടുത്ത സമര രീതികള്‍ പരീക്ഷിക്കാനാണ് സമരക്കാരുടെ തീരുമാനം. സമരത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം ആശാ കേരളം സഞ്ചി പുറത്തിറക്കിയിരുന്നു. 100 രൂപയ്ക്ക് വില്‍പ്പന നടത്തുന്ന രീതിയിലാണ് തൃശ്ശൂരിലെ സഞ്ചി എന്ന സ്ഥാപനം ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക സമരത്തിന് സംഭാവന നല്‍കും. സമരത്തില്‍ തൊഴില്‍ മന്ത്രി കൂടി ഇടപെട്ട സാഹചര്യത്തില്‍ ഉടന്‍ മന്ത്രി തല ചര്‍ച്ച വിളിക്കുമെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍.

  • Apr 13, 2025 11:47 IST

    വിപണി ഉണർന്നു; വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും

    വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. അവധി ദിനം കൂടിയായതിനാൽ വിപണികളിലെല്ലാം തിരക്ക് വർധിച്ച് കഴിഞ്ഞു. പെരുന്നാൾ – വിഷു – ഈസ്റ്റർ കച്ചവടം പൊടിപൊടിക്കാൻ വൻ ഓഫറുകളോടെ ആളുകളെ മാടി വിളിക്കുകയാണ് കച്ചവടക്കാരും.

    മേടപ്പുലരിയിൽ ഉണ്ണിക്കണ്ണനെ കണി കണ്ട് ഉണരുന്നത് മലയാളികളുടെ ശീലമാണ്. പല വർണങ്ങളിലും രൂപത്തിലുമുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വീതികൾ കീഴക്കി കഴിഞ്ഞു. ഫ്രഷ് കണിക്കൊന്ന വിപണിയിൽ ഉണ്ടെങ്കിലും സ്വർണ പ്രഭയിൽ തണ്ടിൽ നിറയെ ഇലകളും പൂക്കളുമുള്ള പ്ലാസ്റ്റിക് കണിക്കൊന്ന വാങ്ങാനും ആവിശ്യക്കാർ ഏറെയാണ്. സദ്യക്കും കണി ഒരുക്കാനും ഉള്ള പച്ചക്കറി പഴവർഗ വിപണിയും സജീവമാണ്.

  • Apr 13, 2025 10:07 IST

    ഇന്ന് ഓശാന ഞായര്‍; വിശുദ്ധവാരത്തിന് തുടക്കം

    ഇന്ന് ഓശാന ഞായർ. ക്രൈസ്തവ വിശ്വാസികളുടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കം. ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം കുരുത്തോല പ്രദക്ഷിണം നടത്തും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!