തിരുവനന്തപുരം: ഓശാന തിരുന്നാൾ ആഘോഷിച്ച് ലോകമെങ്ങുമുള്ള ക്രിസ്തീയ വിശ്വാസികൾ. സഹനത്തിന്റെയും എളിമയുടെയും സന്ദേശം നൽകി യേശു കഴുതപ്പുറത്തേറി ജറുസലേം നഗരത്തിലേക്ക് എഴുന്നള്ളിയതിന്റെ ഓർമ്മയിലാണ് ഓശാന തിരുന്നാൾ ആഘോഷിക്കുന്നത്. യേശുവിനെ ജറുസലേമിൽ ഒലിവ് മരച്ചില്ലകൾ വീശി ജനങ്ങൾ വരവേറ്റതിന്റെ ഓർമ്മ പുതുക്കുന്ന ദിവസമാണ് ഓശാന തിരുന്നാൾ.
ഓശാനതിരുന്നാൾ ദിനത്തിൽ കേരളത്തിലെ വിവിധ ക്രൈസ്ത ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടന്നു. കൊച്ചി തോപ്പിൽ മേരി ക്യൂൻസ് പള്ളിയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കുർബാന അർപ്പിച്ചു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പട്ടം സെന്റ് മേരീസ് പള്ളിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഓശാന കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു. കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഓശാന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.
കോട്ടയം മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. യേശുവിന്റെ സഹനത്തിന്റെയും പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളുടെ ഓർമ്മയാചരണമായ വിശുദ്ധ വാരാചരണത്തിന് ഓശാന തിരുനാളോടെ തുടക്കമായി.
ക്രൈസ്തവ സമൂഹം അമ്പത് നോമ്പിന്റെ അവസാന വാരത്തിലേക്ക് കടന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവർ വിശുദ്ധ വാരാചരണത്തിലേക്ക് കടന്നിരിക്കുകയാണ്. യേശു ജറുസലേം നഗരത്തിലേക്ക് പ്രവേശിച്ചതിന്റെയും അന്ത്യ അത്താഴത്തിന്റെയും കാൽവരിയിലെ കുരിശുമരണത്തിന്റെയും ഉയിർപ്പു തിരുനാളിന്റെയും ഓർമ്മപുതുക്കലാണ് വിശുദ്ധ വാരാചരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.