New OTT Release: വിഷു ഒടിടിയിൽ കളറാക്കാം; പുതിയ 10 റിലീസുകൾ ഇതാ

Spread the love


New Ott releases: മലയാളം അടക്കം വിവിധ ഭാഷകളിലായി ഒരുപിടി ഹിറ്റു ചിത്രങ്ങൾ ഒടിടിയിലെത്തിയ ആഴ്ചയാണിത്. വിഷു ഒടിടിയിൽ സിനിമ കാണ്ട് ആഘോഷിക്കാൻ ഒരുങ്ങുകയാണ് നിങ്ങൾ എങ്കിൽ ഒടിടിയിൽ റിലീസായ ഏറ്റവും പുതിയ 10 ചിത്രങ്ങൾ ഇതാ.

Painkili Ott: പൈങ്കിളി ഒടിടി


അനശ്വര രാജൻ, സജിൻ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ‘പൈങ്കിളി’ ഒടിടിയിലെത്തി.  ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ ആണ് പൈങ്കിളിയുടെ തിരക്കഥ ഒരുക്കിയത്. ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മനോരമ മാക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

Dasettante Cycle Ott: ദാസേട്ടന്റെ സൈക്കിൾ ഒടിടി 


നടൻ ഹരീഷ് പേരടി പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ‘ദാസേട്ടന്റെ സൈക്കിൾ’. അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണവും ഹരീഷ് പേരടി തന്നെയാണ്. മാർച്ചിൽ തിയേറ്ററിലെത്തിയ ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Pravinkoodu Shappu Ott: പ്രാവിന്‍കൂട് ഷാപ്പ് ഒടിടി


സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘പ്രാവിന്‍കൂട് ഷാപ്പ്’ ഇന്ന് ഒടിടിയിലെത്തി. ഒരു ഷാപ്പില്‍ നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം നിർമ്മിച്ചത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. സോണി ലിവിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Chhaava Ott: ഛാവ ഒടിടി


ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സംഭാജി മഹാരാജായി വിക്കി കൗശൽ വേഷമിട്ട ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം ‘ഛാവ’ ഒടിടിയിൽ എത്തി. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Bad Boyz Ott: ബാഡ് ബോയ്സ്


ഒമർ ലുലു സംവിധാനം ചെയ്ത് റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേശ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, മല്ലിക സുകുമാരൻ, അജയ് വാസുദേവ്, ആരാധ്യ ആൻ  എന്നിവർ അഭിനയിച്ച ബാഡ് ബോയ്സ് ഒടിടിയിലെത്തി. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നീ പ്ലാറ്റ്‍ഫോമുകളിൽ ചിത്രം കാണാം.

Daveed Ott: ദാവീദ് ഒടിടി


ആന്റണി വർ​ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ‘ദാവീദ്’ ഒടിടിയിൽ എത്തി. ബോക്സിങ് താരമായാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്.  ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ZEE5ൽ ആണ് ദാവീദ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Kudumba Sthreeyum Kunjadum Ott: കുടുംബ സ്ത്രീയും കുഞ്ഞാടും


ധ്യാൻ ശ്രീനിവാസൻ നായകനായി കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘കുടുംബ സ്ത്രീയും കുഞ്ഞാടും’. മാഹഷ് പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. SunNXT-യിലൂടെയാണ് കുടുംബ സ്ത്രീയും കുഞ്ഞാടും ഒടിടിയിലെത്തിയത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Court: State Vs. A Nobody Ott: കോർട്ട്: സ്റ്റേറ്റ് വേഴ്സസ് എ നോബഡി ഒടിടി


റാം ജഗദീഷ് സംവിധാനം ചെയ്ത ഹിറ്റു ചിത്രമാണ് ‘കോർട്ട്: സ്റ്റേറ്റ് വേഴ്സസ് എ നോബഡി. സസ്പെൻസുകൾ നിറഞ്ഞ ത്രില്ലർ സിനിമയാണിത്. നിയമവ്യവസ്ഥയുടെ വെബിൽ കുടുങ്ങിപ്പോകുന്ന ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയാണ് ചിത്രം. സാമൂഹിക വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം, മലയാളം ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ലഭ്യമാണ്.

Perusu Ott: പെരുസ്


നവാഗത സംവിധായകൻ ഇളങ്കോ റാം സംവിധാനം ചെയ്ത ‘പെരുസു’ ഒടിടിയിലെത്തി. വൈഭവ്, സുനിൽ റെഡ്ഡി, സന്താന ഭാരതി, വിടിവി ഗണേഷ്, ദീപ ശങ്കർ എന്നിവർ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്.  ചിത്രമിപ്പോൾ നെറ്റ്ഫ്ളിക്സിൽ കാണാം.

Machante Maalakha Ott: മച്ചാൻ്റെ മാലാഖ ഒടിടി

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാൻ്റെ മാലാഖ’ ഒടിടിയിലെത്തി. മനോരമ മാക്സിലൂടെ മച്ചാന്റെ മാലാഖ ഒടിടിയിൽ എത്തിയിരിക്കുന്നത്.

Read More:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!