മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം എമ്പുരാൻ. ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയതിനു പിന്നാലെ മറ്റൊരു വമ്പൻ സർപ്രൈസ് ആരാധകർക്കു മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വി.
കരീന കപൂർ ഖാനൊപ്പം പുതിയ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. വിഷു ആശംസയ്ക്കൊപ്പമായിരുന്നു പുതിയ ചിത്രത്തെ കുറിച്ച പൃഥ്വി ആരാധകരെ അറിയിച്ചത്. ‘ദയ്ര’ എന്ന് പേരു നൽകിയിരിക്കുന്ന ചിത്രത്തിൽ കരീന കപൂറും പൃഥ്വിരാജും പ്രധാന വേഷങ്ങളിലാണ് എത്തുന്നത്.
മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം ജംഗ്ലി പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്. ക്രൈം- ഡ്രാമ ത്രില്ലർ വിഭാഗത്തിലായിരിക്കും ചിത്രമെന്നാണ് സൂചന. സാം ബഹാദൂർ (2023) എന്ന ചിത്രത്തിനു ശേഷം മേഘ്ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മേഘ്നയ്ക്കൊപ്പം യാഷ്, സിമ എന്നിവ ചേർന്നാണ് ചിത്രത്തിന്റെ രചന.
കഥ കേട്ടപ്പോഴെ ദയ്റയിൽ അഭിനയിക്കുമെന്ന് ഉറപ്പിച്ചിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. മേഘ്ന ഗുൽസാറിനും, ജംഗ്ലി പിക്ചേഴ്സിനും കരീന കപൂറിനും ഒപ്പം സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
Read More:
- “എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ;” ഇന്ന് ശിവൻ സംവിധായകൻ, ഞാൻ നടൻ, ടോവിനോ നിർമാതാവ്; കുറിപ്പുമായി ബേസിൽ
- ‘പ്രതിസന്ധികളെ ധീരമായി നേരിടുന്നത് കാണുമ്പോൾ…’ ഭാവനയ്ക്കൊപ്പമുള്ള ചിത്രവുമായി ചാക്കോച്ചൻ
- പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര
- ലാലേട്ടനൊപ്പം കമൽ ഹാസനും മമ്മൂട്ടിയും; വരവറിയിച്ച് ‘തുടരും’ ടീസർ
- ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന നായിക; ഇപ്പോൾ എഴുത്തുകാരിയായ ഈ നടി ആരെന്ന് മനസ്സിലായോ?
- ഇടിക്കൂട്ടിലേയ്ക്ക് കല്യാണിയും; ഇതുവരെ കാണാത്ത പുതിയ വേർഷൻ എന്ന് താരം