ആരാണ് ആയുഷ് മാത്രെ? സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് പകരമെത്തുന്നത് 17 വയസ്സുകാരന്‍

Spread the love

ചെന്നൈ സൂപ്പര്‍ കിങ്സില്‍ റുതുരാജ് ഗെയ്ക്വാദിന് പകരക്കാരനായി ആയുഷ് മാത്രെ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കും. 2025 ഐപിഎല്‍ മെഗാ ലേലത്തില്‍ ആയുഷ് അണ്‍സോള്‍ഡ് ആയിരുന്നു. സിഎസ്‌കെ ഇതുവരെ അദ്ദേഹത്തിന്റെ ശമ്പളം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ 17കാരന്‍ കളിച്ചു.

Samayam Malayalamആയുഷ് മാത്രെ രോഹിത് ശര്‍മയ്‌ക്കൊപ്പം
ആയുഷ് മാത്രെ രോഹിത് ശര്‍മയ്‌ക്കൊപ്പം

ഐപിഎല്‍ 2025 സീസണ്‍ പാതിവഴിയില്‍ എത്തിനില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്സിനെ കൈയൊഴിയാന്‍ നിര്‍ബന്ധിതനായ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് പകരമെത്തുന്നത് 17 വയസ്സുകാരന്‍ ആയുഷ് മാത്രെ. ബാറ്റിങിനിടെ പന്ത് തട്ടി കൈമുട്ടിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് റുതുരാജിന് പിന്മാറേണ്ടി വന്നത്.

സിഎസ്‌കെയ്ക്ക് വേണ്ടി ഇത്തവണ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി നില്‍ക്കെയാണ് മികച്ച ഫോമിലുള്ള റുതുരാജിന്റെ പിന്മാറ്റം. തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനം മഹേന്ദ്ര സിങ് ധോണി ഏറ്റെടുത്തു.

ആരാണ് ആയുഷ് മാത്രെ? സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് പകരമെത്തുന്നത് 17 വയസ്സുകാരന്‍

ധോണിക്ക് കീഴില്‍ ഇനി ആയുഷ് മാത്രെ സിഎസ്‌കെ നിരയില്‍ ഉണ്ടാവും. 2007 സെപ്റ്റംബറില്‍ നടന്ന ടി20 ലോകകപ്പില്‍ ധോണി ആദ്യമായി ഇന്ത്യയെ നയിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആയുഷ് ജനിച്ചത്. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യനായ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ നായകത്വത്തിന് കീഴില്‍ യുവതാരം ഇപ്പോള്‍ കളിക്കാന്‍ ഒരുങ്ങുകയാണ്.

രോഹിത് ശര്‍മയെ ആരാധിക്കുന്ന 17 വയസ്സുള്ള പ്രതിഭ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ കളിച്ചിരുന്നു. 2023 ഡിസംബറില്‍ സികെ നായിഡു ട്രോഫിയില്‍ മുംബൈ അണ്ടര്‍-23 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ വെറും 16 വയസ്സായിരുന്നു. 2024ല്‍ സീനിയര്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.

സഞ്ജുവിന് ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ സുവര്‍ണാവസരം…! 2028 ഒളിമ്പിക്‌സില്‍ ടി20 ക്രിക്കറ്റും; ഉള്‍പ്പെടുത്തിയത് 128 വര്‍ഷങ്ങള്‍ക്ക് ശേഷം
2025 ഐപിഎല്‍ മെഗാ താര ലേലത്തില്‍ ആയുഷിനെ ആരും ഏറ്റെടുത്തിരുന്നില്ല. ലേലത്തില്‍ അദ്ദേഹത്തിന്റെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കായിരിക്കും സിഎസ്‌കെയുമായി അദ്ദേഹം കരാറിലെത്തുകയെന്ന് കരുതപ്പെടുന്നു.

2024-25 ഇറാനി കപ്പില്‍ മുംബൈക്കായി അരങ്ങേറ്റം കുറിച്ച ആയുഷിന് പിന്നീട് ഒരു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 31.50 ശരാശരിയില്‍ 504 റണ്‍സ് നേടി. രണ്ട് സെഞ്ചുറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ആഭ്യന്തര ഏകദിന മത്സരമായ വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 65.42 ശരാശരിയില്‍ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 458 റണ്‍സ് നേടി ശ്രദ്ധപിടിച്ചുപറ്റി.

എംഎസ് ധോണി സിഎസ്‌കെയെ നയിക്കും; റുതുരാജ് ഗെയ്ക്വാദ് 2025 ഐപിഎല്ലില്‍ നിന്ന് പുറത്ത്
നാഗാലാന്‍ഡിനെതിരെ 181 റണ്‍സ് നേടിയതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ 150+ സ്‌കോര്‍ നേടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. മുംബൈയിലെ സഹതാരവും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ യശസ്വി ജയ്സ്വാളിന്റെ പേരിലുള്ള ലോക റെക്കോഡ് ആയുഷ് തിരുത്തിക്കുറിച്ചു. മികച്ച ഓഫ് സ്പിന്നര്‍ കൂടിയാണ്. 2024-25 വിജയ് ഹസാരെ ട്രോഫിയില്‍ വെറും 4.51 എന്ന എക്കണോമിയില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി.

ആയുഷ് ഇതുവരെ ഒരു പ്രൊഫഷണല്‍ ടി20 ക്രിക്കറ്റ് മാച്ചും കളിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരായ മുംബൈക്ക് വേണ്ടി സയ്യിദ് മുഷാഖ് അലി ട്രോഫിയില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തതാണ് ഇതിന് കാരണം.

കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 55 റണ്‍സ് നേടി. 2025 അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.

മുംബൈയുടെ പ്രാന്തപ്രദേശമായ വിരാര്‍ മേഖലയില്‍ നിന്നാണ് ആയുഷിന്റെ വരവ്. എളിയ പശ്ചാത്തലത്തില്‍ നിന്ന് വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് ഉയരങ്ങള്‍ കീഴടക്കുന്നത്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!