പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി

Spread the love


Jammu Kashmir,Pahalgam Terror Attack: പട്ന: പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദികളെ വെറുതെ വിടില്ല. ആക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടും. ഭീകരവാദികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ശിക്ഷ കിട്ടും. ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ബിഹാറിൽ നടന്ന പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ഈ ആക്രമണം നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെ മാത്രമല്ല, രാജ്യത്തിന്റെ ശത്രുക്കൾ ഭാരതത്തിന്റെ ആത്മാവിനെ ആക്രമിക്കാൻ ധൈര്യപ്പെട്ടു. പഹൽഗാമിൽ നിരപരാധികളെ ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയതിൽ രാജ്യത്തെ ജനങ്ങൾ ദുഃഖിക്കുകയാണ്. രാജ്യം ഒറ്റക്കെട്ടായി അവർക്കൊപ്പം നിൽക്കുന്നുവെന്ന് മോദി പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി രണ്ട് മിനിറ്റ് മൗനം ആചരിച്ചു. കൊല്ലപ്പെട്ടവർക്ക് മോദി ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളെടുത്തിരുന്നു. സിന്ധു നദീജല കരാർ റദ്ദാക്കാനും, പാക്കിസ്ഥാൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനമായി. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. അതിർത്തി കടന്നവർക്ക് മേയ് 01ന് മുമ്പ് തിരികെ വരാം. സാർക്ക് ചട്ടക്കൂടിന് കീഴിൽ നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാർക്കും രാജ്യം വിടാൻ 48 മണിക്കൂർ സമയം നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെയും പുറത്താക്കിയിട്ടുണ്ട്. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യം വിടണം. ഇന്ത്യയുടെ സൈനിക ഉപദേഷ്ടാക്കൾ ഒഴികെയുള്ള അഞ്ച് ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനിൽ നിന്ന് പിൻവലിച്ചു. രണ്ടു പതിറ്റാണ്ടിനിടെ കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ശക്തമായ നടപടികളിലേക്ക് നീങ്ങിയത്.

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!