തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേറാമത്തിലെത്തും. നാളെ വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പുണ്ട്.
Also Read: മാസത്തിലെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; LPG സിലിണ്ടറിന്റെ വില കുറഞ്ഞു
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വാൻ വിമാനം വ്യമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ ലാൻഡ് ചെയ്യും. തുടർന്ന് പ്രധാനമന്ത്രി രാജ്ഭവനിൽ തങ്ങും എന്നാണ് റിപ്പോർട്ട്.
നാളെ രാവിലെ സൈനിക ഹെലികോപ്റ്ററിൽ തുറമുഖത്തെത്തുന്ന പ്രധാനമന്ത്രി ചടങ്ങിന് മുന്നോടിയായി തുറമുഖം കാണും. കമ്മീഷനിങ്ങിനോട് അനുബന്ധിച്ച് എംഎസ് സിയുടെ കൂറ്റൻ കപ്പലയ സെലസ്റ്റീനോ മരെസ്ക വിഴിഞ്ഞത്തെത്തും. രാവിലെ 11 മണിക്കാണ് കമ്മീഷനിംഗ് ചടങ്ങ് നടക്കുന്നത്. ഉദ്ഘാടന ചടങ്ങുകൾ തുറമുഖ കവാടത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ നടക്കും. ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയ വിശിഷ്ടാതിത്ഥികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
Also Read: വ്യാഴ കൃപയാൽ മാസ ആദ്യ ദിനം ഇവർക്ക് ലഭിക്കും വൻ നേട്ടങ്ങൾ
ചടങ്ങ് കാണാൻ 10,000 പേർ എത്തുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടാകും. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുക്ക് കനത്ത സുരക്ഷാവലയത്തിലാണ് വിഴിഞ്ഞം പോർട്ട്. കരയിൽ മാത്രമല്ല കടലിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ ഇന്നലെ പൂർത്തിയാക്കി. ആഗോള സമുദ്ര വാണിജ്യ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയാണ് 2025 മെയ് രണ്ടിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്യുന്നത്.
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സമ്പദ് വ്യവസ്ഥയിലെ ഉജ്വലമായ പുതിയ നാൾവഴികളിലേക്കുള്ള സുപ്രധാന തുടക്കമായിരിക്കും ഇത്തിലൂടെ ഉണ്ടാകുന്നത്. 2015-ലാണ് കേരള സർക്കാർ അദാനി ഗ്രൂപ്പുമായി പൊതുമേഖല-സ്വകാര്യ പങ്കാളിത്ത മോഡലിൽ വിഴിഞ്ഞം തുറമുഖം വികസിപ്പിക്കാൻ കരാർ ഒപ്പുവച്ചത്. 2023 ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി ‘ഷെൻ ഹുവ 15 എ’ ചരക്കു കപ്പൽ തീരത്ത് നങ്കൂരമിട്ടതോടെ വിഴിഞ്ഞം തുറമുഖപദ്ധതി കൂടി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.