വയനാട്: വയനാട് വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വാഴപ്ലക്കുടി ബിനു – പ്രവീണ ദമ്പതികളുടെ മകൻ അജിൻ ബിനു (15), കളപുരക്കൽ വിനീഷ് – ചിഞ്ചു ദമ്പതികളുടെ മകൻ ക്രിസ്റ്റി വിനീഷ് (15) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം. കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ അബദ്ധത്തിൽ ഒഴുക്കിൽ പെടുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി വയനാട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരും കല്ലോടി ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികളാണ്. അഞ്ചു പേർ അടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. പുഴയിലിറങ്ങിയ കുട്ടികൾ കയത്തിൽ അകപ്പെടുകയായിരുന്നു. മൂന്നു കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മരിച്ച വിദ്യാർത്ഥികൾ ബന്ധുക്കളാണ്.
Suicide Death: പാലത്തിന് മുകളിൽ നിന്ന് ചാടി; 18 കാരിയുടെ മൃതദേഹം 300 മീറ്റർ അകലെ കണ്ടെത്തി
കൊച്ചി: പാലത്തിന് മുകളിൽ നിന്ന് ചാടിയ 18 കാരിയുടെ മൃതദേഹം 300 മീറ്റർ അകലെ കണ്ടെത്തി. എറണാകുളം വടക്കൻ പറവൂർ ചെറായി പാലത്തിന് മുകളിൽ നിന്നുമാണ് പുഴയിലേക്ക് പെൺകുട്ടി ചാടിയത്. ഇന്നലെയാണ് 18 കാരി പാലത്തിൽ നിന്നും ചാടിയത്. നാട്ടുകാരിൽ ചിലർ പെൺകുട്ടിയെ കണ്ടെങ്കിലും രക്ഷിക്കാനായില്ല. രാവിലെ മുതൽ ഫയർ ഫോഴ്സും പൊലീസുമൊക്കെ നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
രാത്രിയോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ചാടിയ സ്ഥലത്തിൽ നിന്നും 300 മീറ്റർ അകലെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ സ്വദേശിയാണെങ്കിലും ഏറെ നാളായി എറണാകുളത്തായിരുന്നു പെണ്‍കുട്ടിയുടെ താമസം. വടക്കൻ പറവൂരിലെ എസ്എൻ കോളജിൽ പഠിച്ചിരുന്ന സമയത്തെ ആൺസുഹൃത്തുമായുള്ള തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.