ഐപിഎൽ മത്സരങ്ങൾ ഇംഗ്ലണ്ടിലേക്ക് മാറ്റുമോ? ലീഗിന് ആതിഥേയത്വം വഹിക്കാൻ ഇംഗ്ലണ്ട് തയ്യാറാണെന്ന് റിപ്പോർട്ടുകൾ

Spread the love

2025 സീസൺ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഇംഗ്ലണ്ട് തയ്യാറെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഒരാഴ്ച്ചത്തേക്ക് ഐപിഎൽ നിർത്തിവെച്ചിരിക്കുകയാണ്.

ഹൈലൈറ്റ്:

  • ഒരാഴ്ചത്തേക്ക് നിർത്തിവെച്ച് ഐപിഎൽ 2025
  • ലീഗ് വിദേശ രാജ്യത്തേക്ക് മാറ്റുമോ?
  • ആതിഥേയരാവാൻ ഇംഗ്ലണ്ട് തയ്യാറാണെന്ന് റിപ്പോർട്ടുകൾ
ധോണിയും ശ്രേയസ് അയ്യരും
ധോണിയും ശ്രേയസ് അയ്യരും (ഫോട്ടോസ്Samayam Malayalam)

ഇന്ത്യ – പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് ഒരാഴ്ചത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. എന്നാൽ ഒരാഴ്ചക്ക് ശേഷം ടൂർണമെന്റ് പുനരാരംഭിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്കകൾ ശക്തമാണ്.

അതിനിടെ ഇപ്പോളിതാ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഇംഗ്ലണ്ട് തയ്യാറാണെന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു. 2025 സീസൺ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയരാവാൻ തയ്യാറായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് രംഗത്ത് വന്നുവെന്ന് ദ് ക്രിക്കറ്റർ ആണ് ഇപ്പോൾ പുറത്തുവിട്ടത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

ഐപിഎൽ മത്സരങ്ങൾ ഇംഗ്ലണ്ടിലേക്ക് മാറ്റുമോ? ലീഗിന് ആതിഥേയത്വം വഹിക്കാൻ ഇംഗ്ലണ്ട് തയ്യാറാണെന്ന് റിപ്പോർട്ടുകൾ

നേരത്തെ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണും, ഐപിഎൽ മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്താമെന്ന നിർദേശം മുന്നോട്ടുവെച്ചിരുന്നു. ഇംഗ്ലണ്ടിൽ ധാരാളം വേദികളുണ്ടെന്നും ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ താരങ്ങൾക്ക് അവിടെ തുടരാമെന്നുമായിരുന്നു വോൺ അഭിപ്രായപ്പെട്ടത്.

‘രാജ്യ സുരക്ഷയേക്കാള്‍ വലുതല്ല ക്രിക്കറ്റ്’- ഐപിഎല്‍ നിര്‍ത്തിവച്ചു; ഒരു ആഴ്ചയ്ക്ക് ശേഷം പുതിയ ഷെഡ്യൂള്‍
അതേ സമയം ഇന്ത്യക്ക് വെളിയിൽ ദക്ഷിണാഫ്രിക്കയിലും, യു എ ഇ യിലുമാണ് ഐപിഎൽ മത്സരങ്ങൾ നടന്നിട്ടുള്ളത്. ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് നടന്ന പശ്ചാത്തലത്തിൽ 2009 ലെ രണ്ടാം സീസൺ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിലാണ് നടന്നത്. 2014 ൽ പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് ഐപിഎൽ ഭാഗികമായി യുഎഇയിൽ നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ 2020 സീസൺ പൂർണമായും 2021 സീസണിന്റെ രണ്ടാം പകുതിക്കും യു എ ഇ ആതിഥേയത്വം വഹിച്ചു. ഇന്ത്യക്ക് പുറത്ത് നടന്നപ്പോളും ഐപിഎൽ വൻ വിജയമായിരുന്നു എന്നത് ശ്രദ്ധേയം.

ഇവന്‍ കൊള്ളാം, 2025ന്റെ കണ്ടെത്തല്‍; കന്നി ഐപിഎല്ലിനെത്തിയ 24കാരനെ വാഴ്ത്തി റിക്കി പോണ്ടിങ്
അതേ സമയം 58 മത്സരങ്ങളാണ് 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ പൂർത്തിയായത്. ലീഗ് ഘട്ടത്തിൽ മാത്രം ഇനി 12 മത്സരങ്ങൾ ശേഷിക്കുന്നു. ഇതിന് ശേഷം പ്ലേ ഓഫിൽ നാല് കളികളും വരുന്നുണ്ട്. അങ്ങനെ മൊത്തം 16 മത്സരങ്ങളാണ് 2025 സീസൺ ഐപിഎല്ലിൽ ഇനി നടക്കാനുള്ളത്. 11 കളികളിൽ 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസാണ് നിലവിൽ 2025 സീസൺ ഐപിഎല്ലിൽ ഒന്നാമത്. 16 പോയിന്റുമായി റോയൽ ചലഞ്ചേഴ്സ് ബംഗളുരു രണ്ടാമതും, 15 പോയിന്റുള്ള പഞ്ചാബ് കിങ്സ് മൂന്നാമതുമുണ്ട്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!