തിരുവനന്തപുരം: എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. കൊല്ലം, ചെങ്കോട്ട വഴിയാണ് സ്പെഷ്യൽ ട്രെയിനുകളുടെ സർവ്വീസുകൾ. ബുധനാഴ്ചകളിൽ രാത്രി 11:30ന് പുറപ്പെടുന്ന വിധത്തിലാണ് ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത് (06061). ഈ ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് 3:30ന് വേളാങ്കണ്ണിയിലെത്തും. മടക്ക ട്രെയിൻ (06062) വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 11.55ന് എറണാകുളത്ത് എത്തും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല എന്നിവയാണ് ഈ ട്രെയിനിന്റെ കേരളത്തിലെ സ്റ്റോപ്പുകൾ. റിസർവേഷൻ നാളെ രാവിലെ 8ന് ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.