ആ താരത്തെ ഇന്ത്യൻ ടീമിൽ എടുക്കുന്നതിനെ ഗംഭീർ എതിർത്തു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

Spread the love

India Vs England: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് എതിർപ്പ് ഉണ്ടായിരു‌ന്നുവെന്ന് റിപ്പോർട്ട്.

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ആഴ്ചയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് രോഹിത് ശർമയും വിരാട് കോഹ്ലിയും വിരമിച്ചതിന്‌ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണ് ഇത്. വലിയ മാറ്റങ്ങളാ‌ണ് അതുകൊണ്ടു തന്നെ ടീമിൽ വന്നിരിക്കുന്നത്.

രോഹിത് ശർമ വിരമിച്ച പശ്ചാത്തലത്തിൽ ശുഭ്മാൻ ഗില്ലിനെ ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി തെരഞ്ഞെടുത്ത സെലക്ടർമാർ, ഏതാനും യുവതാരങ്ങളെയും ടീമിൽ ഉൾപ്പെടുത്തി. ഇപ്പോളിതാ ഒരു താരത്തിന്റെ സെലക്ഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് താല്പര്യക്കുറവ് ഉണ്ടായിരുന്നെന്നും ഗില്ലിന്റെ ഇടപെടൽ നിർണായകമാവുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരിക്കുന്നു.

ആ താരത്തെ ഇന്ത്യൻ ടീമിൽ എടുക്കുന്നതിനെ ഗംഭീർ എതിർത്തു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ഇടം കൈയ്യൻ ബാറ്ററായ സായ് സുദർശനെ ടീമിൽ എടുക്കുന്നതിനോടാണ് ഗംഭീറിന് താല്പര്യക്കുറവ് ഉണ്ടായിരുന്നത്. സമീപ കാലത്ത് ഉജ്ജ്വല ഫോമിലുള്ള സായ് സുദർശന്റെ ടെസ്റ്റ് ടീമിലേക്കുള്ള വരവ്, ഏറെക്കുറെ ഉറപ്പായിരുന്നു‌ എന്നാൽ ഗംഭീറിന് ഈ നീക്കത്തോട് താല്പര്യമുണ്ടായിരുന്നില്ല.‌ടീം സെലക്ഷൻ നടക്കുന്നതിന് മുൻപാണ് ഈ സംഭവം ഉണ്ടായത്. സെലക്ടർമാരെ ഇക്കാര്യം ഞെട്ടിച്ചു. അവസാനം അരമണിക്കൂർ നീ‌ണ്ടുനിന്ന ചർച്ചക്ക് ശേഷം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായ ശുഭ്മാൻ ഗിൽ, സായുടെ സെലക്ഷൻ കാര്യത്തിൽ ഗംഭീറിനെ കൺവിൻസ് ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ശുഭ്മാൻ ഗിൽ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ, ടീമിൽ ഇടം പിടിച്ച് രണ്ട് പുതുമുഖങ്ങൾ; സ്ക്വാഡ് ഇങ്ങനെ
ഇത് ആദ്യമായല്ല ഒരു താരത്തിന്റെ സെലക്ഷൻ കാര്യത്തിൽ ഗംഭീർ എതിർപ്പ് പ്രകടിപ്പിക്കുന്നത്. നേരത്തെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തുന്ന കാര്യത്തിലും ഗംഭീറിന് എതിർപ്പുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗംഭീറും മുഖ്യസെലക്ടറായ അജിത് അഗാർക്കറും തമ്മിൽ വാഗ്വദം നടന്നെന്നായിരുന്നു അന്ന് റിപ്പോർട്ടുകൾ.

അതേ സമയം ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം അർഹിച്ചിരുന്ന താരം തന്നെയാണ് സായ് സുദർശൻ. നിലവിൽ 2025 സീസൺ ഐപിഎല്ലിലെ റൺ വേട്ടയിൽ ഒന്നാമതാണ് ഈ ഇടം കൈയ്യൻ ബാറ്റർ. 52.23 ബാറ്റിങ് ശരാശരിയിൽ 679 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഗുജറാത്ത് ടൈറ്റൻസിന്റെ പ്ലേ ഓഫ് പ്രവേശനത്തിൽ സുപ്രധാന പങ്കാണ് ഇക്കുറി സായ് വഹിച്ചത്. 2024-25 സീസൺ രഞ്ജി ട്രോഫിയിൽ 76 ബാറ്റിങ് ശരാശരിയാണ് സായിക്കുണ്ടായിരുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൊത്തം 29 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള സായ് സുദർശൻ, 1957 റൺസും നേടിയിട്ടുണ്ട്.

ബുംറയെ തഴഞ്ഞതോ? ഗില്ലിന് നറുക്കുവീണത് അക്കാരണത്താൽ; ടെസ്റ്റ് ക്യാപ്റ്റനെ തെരഞ്ഞെടുത്തത് എങ്ങനെയെന്ന് വ്യക്തമാക്കി അഗാർക്കർ
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ സ്ക്വാഡ്: ശുഭ്മാൻ ഗിൽ ( ക്യാപ്റ്റൻ ), ഋഷഭ് പന്ത് ( വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറൽ ( വിക്കറ്റ് കീപ്പർ ), വാഷിങ്ടൺ സുന്ദർ, ഷർദുൽ താക്കൂർ, ജസ്പ്രിത് ബും റ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!