വിരാട് കോഹ്ലി ടെസ്റ്റ് വിരമിക്കല്‍ പിന്‍വലിക്കുമോ? അഭ്യര്‍ത്ഥനയുമായി ഐപിഎല്‍ ചെയര്‍മാന്‍; ലീഗില്‍ തുടരണമെന്നും ആവശ്യം

Spread the love

IPL 2025 RCB vs PBKS: ഐപിഎല്‍ 2025ല്‍ നാളെ നടക്കുന്ന ഫൈനലില്‍ ആര്‍സിബി കന്നി കിരീടം ചൂടിയാല്‍ വിരാട് കോഹ്‌ലി (Virat Kohli) വിരമിക്കുമോ എന്ന സംശയം ആരാധകരില്‍ ഉയര്‍ന്നിട്ടുണ്ട്. ക്രിക്കറ്റിന്റെ ഏറ്റവും വലിയ അംബാസഡറാണ് കോഹ്‌ലിയെന്നും ടെസ്റ്റ് ഫോര്‍മാറ്റില്‍ അദ്ദേഹം വിരമിക്കല്‍ പിന്‍വലിക്കണമെന്നും ഐപിഎല്‍ ചെയര്‍മാനും ബിസിസിഐയുടെ മുന്‍ ട്രഷററായ അരുണ്‍ ധുമല്‍.

വിരാട് കോഹ്‌ലി
വിരാട് കോഹ്‌ലി (ഫോട്ടോസ്Samayam Malayalam)
ഐപിഎല്‍ 2025ന് ശേഷം അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ പങ്കെടുക്കുന്നതിന് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കാനിരിക്കുകയാണ്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ വിരമിച്ച ശേഷമുള്ള ആദ്യ വിദേശ പര്യടനം ഇന്ത്യക്ക് കടുത്ത വെല്ലുവിളി ആയിരിക്കുമെന്ന് ഉറപ്പാണ്. ജൂണ്‍ 20ന് ഹെഡിങ്ലിയിലാണ് ആദ്യ ടെസ്റ്റ്.

വിരാട് കോഹ്‌ലിക്ക് രണ്ട് വര്‍ഷം കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ തുടരാനുള്ള ഫിറ്റ്‌നസും ഫോമും ഉണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനം പലരിലും ഞെട്ടലുണ്ടാക്കി. കോഹ്ലി ഇന്ത്യക്കായി വെള്ള വസ്ത്രത്തില്‍ തിരിച്ചുവരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നവരുണ്ട്. ഇപ്പോഴത്തെ ഐപിഎല്‍ ചെയര്‍മാനും ബിസിസിഐയുടെ മുന്‍ ട്രഷററായ അരുണ്‍ ധുമല്‍ അവരില്‍ ഉള്‍പ്പെടുന്നു.

വിരാട് കോഹ്ലി ടെസ്റ്റ് വിരമിക്കല്‍ പിന്‍വലിക്കുമോ? അഭ്യര്‍ത്ഥനയുമായി ഐപിഎല്‍ ചെയര്‍മാന്‍; ലീഗില്‍ തുടരണമെന്നും ആവശ്യം

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച തീരുമാനം പുനപ്പരിശോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹം കോഹ്ലിയോട് അഭ്യര്‍ത്ഥിച്ചു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇത്തവണ കിരീടം നേടിയാല്‍ ഐപിഎല്ലില്‍ നിന്ന് കോഹ്‌ലി വിരമിക്കുമോയെന്ന ആശങ്ക ആരാധകരില്‍ പടര്‍ന്നിട്ടുണ്ട്. കപ്പ് നേടിയാലും ഇല്ലെങ്കിലും കോഹ്‌ലിയെ ഐപിഎല്ലിന് ആവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിസിസിഐയുടെ മുന്‍ ട്രഷററായ ധുമല്‍ ഇപ്പോള്‍ സംഘടനയുടെ ഔദ്യോഗിക ചുമതലകളൊന്നും വഹിക്കുന്നില്ല. എന്നാല്‍ ഐപിഎല്‍ നിയന്ത്രിക്കുന്നത് ബിസിസിഐ ആയതിനാല്‍ അദ്ദേഹം ഇപ്പോഴും ബോര്‍ഡ് ഉദ്യോഗസ്ഥനാണ്.

സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
ആര്‍സിബി ഇത്തവണ ആദ്യ കിരീടം ചൂടിയാല്‍ കോഹ്ലി ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചെയര്‍മാന്‍. അത്തരമൊരു ആശങ്ക പ്രകടിപ്പിക്കുന്ന ഒരു വിഭാഗം ആരാധകര്‍ ഉണ്ട്. എനിക്ക് അങ്ങനെ തോന്നുന്നില്ല, ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നില്ല. കിങ് കോഹ്‌ലിയുടെ മാജിക് ഇനിയും വിവിധ ഫോര്‍മാറ്റുകളില്‍ ലോകം കാണേണ്ടതുണ്ട്- ധുമാല്‍ പിടിഐയോട് പറഞ്ഞു.

ചൊവ്വാഴ്ച ആര്‍സിബി ഐപിഎല്‍ വിജയിച്ചാല്‍ വിരമിക്കരുതെന്ന് ധുമാല്‍ കോഹ്ലിയോട് ആവശ്യപ്പെട്ടു. ‘വിരാട് ക്രിക്കറ്റിന്റെ ഏറ്റവും വലിയ അംബാസഡറാണ്. അദ്ദേഹം ഗെയിമിനോട് കാണിച്ച പ്രതിബദ്ധത സമാനതകളില്ലാത്തതാണ്. നൊവാക് ജോക്കോവിച്ചും റോജര്‍ ഫെഡററും ടെന്നീസിന് എങ്ങനെയാണോ അതുപോലെയാണ് ക്രിക്കറ്റിന് വിരാട് കോഹ്‌ലി. അതുകൊണ്ട് അദ്ദേഹം ഐപിഎല്ലില്‍ തുടരേണ്ടതുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം കോഹ്‌ലി പുനഃപരിശോധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഐപിഎല്ലിന്റെ 18 പതിപ്പുകള്‍ കളിച്ച അദ്ദേഹം ആദ്യ സീസണിലേതിനേക്കാള്‍ കൂടുതല്‍ ഫിറ്റാണ്. ഇപ്പോഴും അതേ ഊര്‍ജവും കളിയോടുള്ള പ്രതിബദ്ധതയും പ്രകടമാക്കുന്നു. ആര്‍സിബി കപ്പ് നേടിയാലും കോഹ്‌ലി തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കും, രാജ്യം മുഴുവന്‍ ആഗ്രഹിക്കും- ധുമല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട 25 കാരനായ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വപരമായ കഴിവുകള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വലിയ മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച് പരിചയമില്ലെങ്കിലും സിംബാബ്വെക്കെതിരായ അഞ്ച് മത്സര പരമ്പരയില്‍ ക്യാപ്റ്റനായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ പ്ലേഓഫിലേക്ക് നയിച്ച ഗില്‍, ക്യാപ്റ്റന്‍സി റോളിന് യോഗ്യനാണെന്ന് തെളിയിച്ചുകഴിഞ്ഞു. ഏറ്റവും മികച്ച ബാറ്റ്സ്മാനും ക്യാപ്റ്റനുമായി ഗില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു- ധുമല്‍ പറഞ്ഞു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!