ഡ്രാഗൺ, ഗോഡ്‌സില്ല, ദിനോസർ തുടങ്ങി ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടിരുന്ന ചില ജീവികൾ അടുത്തിടെയായി മലയാളികളെ ചിരിപ്പിച്ച് സൈബറിടങ്ങളിൽ വൈറലായിരുന്നു. കേരളത്തിലെ അമ്മമാർ ഓമനിച്ചു വളർത്തുന്ന ഡ്രാഗൺ കുഞ്ഞുങ്ങളുടെയും ദിനോസർ കൃഷിയുടെയുമെല്ലാം എഐ നിർമ്മിത വീഡിയോകളായിരുന്നു ശ്രദ്ധനേടിയത്.
ഇപ്പോഴിതാ, ഭീമൻ മുതലയെയും ഡ്രാഗണിനെയുമെല്ലാം ഓമനിച്ചു വളർത്തുന്ന കേരളത്തിലെ അമ്മമാരുടെ മറ്റൊരു വീഡിയോയാണ് സൈബറിടത്ത് ഒരേസമയം ആശ്ചര്യവും കൗതുകവും സൃഷ്ടിച്ച് വൈറലാകുന്നത്. ഗൂഗിളിന്റെ എഐ ടൂൾ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയാണിത്.
Also Read: ‘ദിനോസർ’ മുട്ടയ്ക്കും മാംസത്തിനും വൻ ഡിമാൻഡ്; പാലക്കാട്ടെ ഈ വെറൈറ്റി കൃഷി വൈറൽ
കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഡ്രാഗണിനെയും ഭീമൻ മുതലയെയും പാമ്പിനെയുമെല്ലാം വീഡിയോയിൽ കാണിക്കുന്നത്. “ഇത്രയും സ്നേഹനിധിയായ മക്കൾ. ആ അമ്മയെ ഒന്ന് തൊടാൻ പോലും ഒരാൾക്കും സാധിക്കില്ല. റാണിയാണ് അമ്മ” എന്നാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്.
“എഐ ആണേലും പറഞ്ഞത് സത്യം,” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം, വീഡിയോകണ്ടാൽ ആളുകൾ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നും നെറ്റിസൺമാർ കമന്റ് വിഭാഗത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.