ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിങ്‌സിന്റെ സാധ്യതാ ഇലവന്‍ ഇങ്ങനെ; യുസ്വേന്ദ്ര ചാഹല്‍ പുറത്തായേക്കും

Spread the love

IPL 2025 Final PBKS Vs RCB: ഐപിഎല്ലില്‍ കന്നി കിരീടം തേടി പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും അവസാന അങ്കത്തിനിറങ്ങുന്നു. 11 വര്‍ഷത്തിനിടെ ആദ്യമായാണ് പഞ്ചാബ് കിങ്‌സ് ഫൈനല്‍ കളിക്കുന്നത്. ഏറ്റവും മികച്ച ഇലവനെ തന്നെ ഇരു ടീമുകളും കളത്തിലിറക്കും.

ആവേശകരമായ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിച്ചാണ് പഞ്ചാബ് കിങ്‌സ് 11 വര്‍ഷത്തിന് ശേഷം ഐപിഎല്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ കിരീടം നേടാനുള്ള സുവര്‍ണാവസരമാണ് പഞ്ചാബിന് ലഭിച്ചിരിക്കുന്നത്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെ ഇരു ടീമുകളും ഏറ്റവും ശക്തമായ ഇലവനെ തന്നെ കളത്തിലിറക്കും. മുംബൈക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ശരാശരി പ്രകടനം കാഴ്ചവച്ച യുസ്വേന്ദ്ര ചാഹലിനെ പിബികെഎസ് ഫൈനലില്‍ ഒഴിവാക്കാനാണ് സാധ്യത. ചാഹലിന് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെ ഏക സ്പിന്നറായേക്കാം.

ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിങ്‌സിന്റെ സാധ്യതാ ഇലവന്‍ ഇങ്ങനെ; യുസ്വേന്ദ്ര ചാഹല്‍ പുറത്തായേക്കും

പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരായിരിക്കും പഞ്ചാബിനായി ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. 2025 ഐപിഎല്‍ സീസണ്‍ മുഴുവന്‍ വിജയകരമായി മുന്നേറിയ ഈ കോമ്പിനേഷനില്‍ മാറ്റംവരുത്തില്ല.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസ് ആയിരിക്കും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക. സീസണില്‍ അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിരുന്നു. പഞ്ചാബിന്റെ ഏറ്റവും മികച്ച ബാറ്ററും ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ രംഗത്തുണ്ടാവും. കിടിലന്‍ ഫോമിലുള്ള ശ്രേയസ് ഫൈനലിലും തന്റെ ഫോം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
റണ്‍റേറ്റ് ഉയര്‍ത്താന്‍ കഴിവുള്ള നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിങ് എന്നിവര്‍ മധ്യനിരയില്‍ ബാറ്റ് വീശും. അര്‍ഷ്ദീപ് സിങ് പേസ് ബൗളിങിനെ നയിക്കും. മറ്റ് രണ്ട് മുന്‍നിര പേസര്‍മാരായി അസ്മത്തുല്ല ഉമര്‍സായി, കൈല്‍ ജാമിസണ്‍ എന്നിവരുണ്ട്. വിജയകുമാര്‍ വൈശാഖ് ആയിരിക്കും പ്ലെയിങ് ഇലവനിലെ മറ്റൊരു പേസര്‍.

സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
പിബികെഎസിന്റെ സാധ്യാതാ ഇലവന്‍: പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (wk), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിങ്, അസ്മത്തുല്ല ഉമര്‍സായി, കൈല്‍ ജാമിസണ്‍, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍. ഇംപാക്ട് പ്ലെയര്‍: പ്രഭ്‌സിമ്രാന്‍ സിങ്.

പിബികെഎസ് ഫുള്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിങ്, ജോഷ് ഇംഗ്ലിസ്, നെഹാല്‍ വധേര, ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുല്ല ഉമര്‍സായി, കൈല്‍ ജാമിസണ്‍, വിജയ്കുമാര്‍ വൈഷാഖ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചാഹല്‍, ഹര്‍പ്രീത് ബ്രാര്‍, സൂര്യാന്‍ഷ് ഷെഡ്ജ്, പ്രവീണ്‍ ദുബെ, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, വിഷ്ണു വിനോദ്, യാഷ് താക്കൂര്‍, ആരോണ്‍ ഹാര്‍ഡി, കുല്‍ദീപ് സെന്‍, മിച്ചല്‍ ഓവന്‍, ഹര്‍ണൂര്‍ സിങ്, മുഷീര്‍ ഖാന്‍, പൈല അവിനാശ്.

ആര്‍സിബി ഫുള്‍ ടീം: രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഫിലിപ് സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, റൊമാരിയോ ഷെപ്പേഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസില്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് ദാര്‍ സലാം, മനോജ് ഭണ്ഡാകെ, ടിം സീഫെര്‍ട്ട്, സ്വപ്‌നില്‍ സിങ്, ടിം ഡേവിഡ്, ബ്ലെസിങ് മുസാറബാനി, നുവാന്‍ തുഷാര, മോഹിത് റാത്തി, സ്വസ്തിക് ചികാര, അഭിനന്ദന്‍ സിങ്.



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!