വെടിക്കെട്ട് ബാറ്റി‌ങ്ങുമായി ജയ്സ്വാൾ, ടെസ്റ്റിൽ അടിച്ചുതകർത്ത് ഇന്ത്യ എ; ഇംഗ്ലണ്ടിൽ യുവതാരങ്ങൾ ഫോമിൽ

Spread the love

ഇംഗ്ലണ്ട് ലയൺസിന് എതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ കിടില‌ൻ ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ യുവതാരങ്ങൾ. യശസ്വി ജയ്സ്വാളും തിളങ്ങി.

ഹൈലൈറ്റ്:

  • ഇംഗ്ലണ്ടിൽ തിളങ്ങി ഇന്ത്യ എ ടീം
  • വെടിക്കെട്ട് ബാറ്റിങ്ങുമായി യശസ്വി ജയ്സ്വാൾ
  • രണ്ടാമിന്നിങ്സിൽ ഇന്ത്യ ബാറ്റ് ചെയ്തത് ആക്രമണശൈലിയിൽ
യശസ്വി ജയ്സ്വാൾ
യശസ്വി ജയ്സ്വാൾ (ഫോട്ടോസ്Samayam Malayalam)
ഇംഗ്ലണ്ട് ലയൺസിന് എതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാമിന്നിങ്സിൽ കിടിലൻ ബാറ്റിങ് പ്രകടനം കാഴ്ച വെച്ച് ഇന്ത്യ എ ടീം. ഏകദിന ശൈലിയിൽ അടിച്ചുതകർത്ത ഇന്ത്യ എ ടീം വെറും 41 ഓവറുകളിൽ 241 റ‌ൺസാണ് നേടിയത്. യശസ്വി ജയ്സ്വാൾ, അഭിമന്യു ഈശ്വരൻ, ധ്രുവ് ജൂറൽ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ കിടിലൻ അർധസെഞ്ചുറികൾ നേടി. നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം, അവരുടെ ആദ്യ ഇന്നിങ്സിൽ 557 റൺസ് നേടിയിരുന്നു. മറുപടി ബാറ്റി‌ങിൽ ഇംഗ്ലണ്ട് ലയൺസ് 587 റൺസ് സ്കോർ ചെയ്തു. 30 റൺസിന്റെ കടവുമായി രണ്ടാം ഇന്നിങ്സ് ബാറ്റി‌ങ്ങിന് ഇറങ്ങിയ ഇന്ത്യ 241/2 റ‌ൺസ് എന്ന നിലയിലായിരിക്കവെ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു. അതേ സമയം ആരാധകർക്ക് ആഘോഷിക്കാൻ ഏറെ വക‌നൽകുന്ന പ്രകടനമാണ് ര‌ണ്ടാമിന്നിങ്സിൽ ഇന്ത്യൻ താരങ്ങൾ കാഴ്ച വെച്ചത്.

Also Read: ഡബിൾ സെഞ്ചുറി സ്വന്തമാക്കി കരുൺ നായർ; ഇന്ത്യ എ – ഇംഗ്ലണ്ട് ലയൺസ് ടെസ്റ്റ് മത്സരത്തിൽ ആണ് ഡബിൾ സെഞ്ചുറി നേട്ടം

ഇന്ത്യയുടെ രണ്ടാമിന്നിങ്സ് പ്രകടനം ഇങ്ങനെ: മത്സരത്തിന്റെ രണ്ടാമിന്നിങ്സിൽ ഏകദിന ശൈലിയിലായിരുന്നു ഇന്ത്യ എ താരങ്ങൾ ബാറ്റ് ചെയ്തത്. ആക്രമിച്ചു കളിച്ചതോടെ അതിവേഗത്തിൽ ഇന്ത്യൻ സ്കോർ കയറി. യശസ്വി ജയ്സ്വാളും അഭിമന്യു ഈശ്വരനും ചേർന്നാണ് ഇന്ത്യയുടെ ബാറ്റിങ് ഓപ്പൺ ചെയ്തത്. ജയ്സ്വാൾ വെറും 60 പന്തുകളിൽ നി‌ന്ന് എട്ട് ഫോറുകളും രണ്ട് സിക്സറുകളുമടക്കം 64 റൺസാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപ് ഇന്ത്യക്ക് വലിയ ആശ്വാസം സമ്മാനിക്കുന്നതാണ് ജയ്സ്വാളിന്റെ ഫോം.

Also Read: കരുൺ നായർ ഇന്ത്യൻ ടീമിലെ ആ പ്രധാന റോളിൽ എത്തണം. ഇംഗ്ലണ്ട് പര‌മ്പരക്ക് മുൻപ് നിർദേശവുമായി ഇതിഹാസം.

അഭിമന്യു ഈശ്വരൻ എട്ട് ഫോറുകളുടെ സഹായത്തോടെ 87 പന്തിൽ നിന്ന് 68 റൺസ് നേടി. ധ്രുവ് ജൂറലായിരുന്നു മൂന്നാം നമ്പരിൽ ബാറ്റ് ചെയ്തത്. ആദ്യ ഇന്നിങ്സിൽ 94 റൺസ് നേടിയ താരം രണ്ടാമിന്നിങ്സിലും ഫോം തുടർന്നു. 53 പന്തുകളിൽ നാല് ബൗണ്ടറികളടക്കം 53 റൺസാണ് ജൂറൽ നേടിയത്. നിതീഷ് കുമാർ റെഡ്ഡിയാണ് രണ്ടാമിന്നിങ്സിൽ തിളങ്ങിയ മറ്റൊരു താരം. 47 പന്തുകളിൽ നിന്ന് അഞ്ച് ഫോറുകളും മൂന്ന് സിക്സറുകളുമടക്കം 52 റൺസായിരുന്നു നിതീഷ് കുമാർ നേടിയത്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!