2025 സീസണ്‍ ഐപിഎല്ലില്‍ കിരീടം നേടുന്നത് ഏത് ടീമാണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവാണോ പഞ്ചാബ് കിങ്സാണോ ആദ്യമായി ഐപിഎല്ലില്‍ കിരീടം നേടുകയെന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടയില്‍ ആര്‍സിബി വിജയിക്കുമെന്ന് ഏകദേശം ആറര കോടി രൂപ പന്തയം വെച്ചിരിക്കുകയാണ് കനേഡിയന്‍ റാപ്പര്‍ ഡ്രേക്ക്.
ഹൈലൈറ്റ്:
- ആര്‍സിബി ജയിക്കുമെന്ന് പന്തയം വെച്ച് കനേഡിയന്‍ റാപ്പര്‍
- മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍
- വിജയം തന്നെയാണ് പഞ്ചാബും ആര്‍സിബിയും ലക്ഷ്യമിടുന്നത്

ആര്‍സിബി ആരാധകര്‍ കാത്തിരുന്ന ആ നിമിഷം യാഥാർഥ്യമാകുമോ? അന്ന് നടക്കാതെ പോയ സ്വപ്നം സാക്ഷാത്കരിക്കാൻ ഡിവില്ലിയേഴ്സ് എത്തും
റോയല്‍ ചലഞ്ചേഴ്സ ബെംഗളുരു പഞ്ചാബ് കിങ്സിനെ തോല്‍പ്പിച്ച് കിരീടം നേടിയാന്‍ പന്തയം വെച്ച റാപ്പര്‍ ഡ്രേക്കിന് 1.3 ദശലക്ഷം ഡോളര്‍ അഥവാ 11 കോടി രൂപയാണ് തിരിച്ചു ലഭിക്കുക. ഇന്‍സ്റ്റഗ്രാമില്‍ ഡ്രേക്ക് പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍സിബിയെ പിന്തുണച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2025) ഇത് നാലാം തവണയാണ് ആര്‍സിബി ഫൈനല്‍ കളിക്കുന്നത്. നേരത്തെ മൂന്ന് തവണ ഫൈനലിലെത്തിയ ആര്‍സിബി ഈ മത്സരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. 2009-ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനോടും 2011-ല്‍ ചെന്നെെ സൂപ്പര്‍ കിങ്സിനോടും 2016-ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടുമാണ് ആര്‍സിബി തോറ്റത്. സീനിയര്‍ താരം വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനം ആര്‍സിബിക്ക് കരുത്തായി മാറിയതോടെ നാലാം തവണ ഫൈനലിലെത്താനുള്ള അവസരം ആര്‍സിബിക്ക് ലഭിച്ചു.
ആര്‍സിബിയോ പഞ്ചാബോ? കൊമ്പ് കോര്‍ക്കുന്നത് ചില്ലറക്കാരല്ല; ആരാധകരെ ആവേശത്തിലാഴ്ത്തി ഈ താര പോരാട്ടങ്ങള്‍
മറുവശത്ത് പഞ്ചാബ് കിങ്സ് ഇത് രണ്ടാം തവണയാണ് ഐപിഎല്‍ ഫൈനല്‍ കളിക്കുന്നത്. 2014-ല്‍ കൊല്‍ക്കത്തയാണ് ഫൈനലിലെത്തിയ പഞ്ചാബിനെ തോല്‍പ്പിച്ചത്. ഇത്തവണ ശ്രേയസ് അയ്യരുടെയും മറ്റു യുവതാരങ്ങളുടെയും തകര്‍പ്പന്‍ പ്രകടനം പഞ്ചാബിന് ഗുണകരമായി മാറി. ഇനി ഫൈനല്‍ കൂടി വിജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് തവണ കിരീടം നേടിയ ക്യാപ്റ്റനായി മാറാന്‍ ശ്രേയസ് അയ്യര്‍ സാധിക്കും.
ആര്‍സിബി ജയിക്കുമെന്ന് പന്തയം വെച്ചത് 6.4 കോടി രൂപക്ക്; കോഹ്ലി കിരീടം നേടിയാല്‍ ലോട്ടറി, ഞെട്ടിച്ച് കനേഡിയന്‍ റാപ്പര്‍
ക്രിക്കറ്റ് ആവേശം വാനോളമുയരുന്ന സാഹചര്യത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അതിന്‍റെ അലയൊലികള്‍ എത്തുന്നുണ്ടെന്നാണ് കനേഡിയന്‍ റാപ്പര്‍ ഡ്രേക്കിന്‍റെ നീക്കത്തിലൂടെ വിലയിരുത്തപ്പെടുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഡ്രേക്ക് പന്തയം വെച്ചത് പോലെ ആര്‍സിബി വിജയിച്ച് കയറുമോ അതോ പഞ്ചാബ് കിരീടം നേടുമോ എന്ന കാര്യം അറിയാനായി കാത്തിരിക്കാം.