ജീവൻ കൊടുത്തും നമ്മെ രക്ഷിക്കുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട വളർത്തുനായ്ക്കൾ. നായകളുടെ ജീവൻ രക്ഷിക്കാൻ മനുഷ്യർ ജീവൻ പണയം വെച്ചിറങ്ങിയതും നിരവധി വട്ടം. അതിന്റെ ദൃശ്യങ്ങളെല്ലാം നിരവധി വട്ടം നമ്മുടെ മനസ് കുളിർപ്പിച്ച് എത്തിയിട്ടുണ്ട്. അത്തരത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു വിഡിയോയാണ് വൈറലാവുന്നത്.
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയെ തുടർന്ന് പ്രളയവും ഉരുൾപ്പൊട്ടലുംമെല്ലാം ഉണ്ടാവുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾക്കാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ടി വന്നത്. ഇപ്പോൾ കുത്തിയൊഴുകുന്ന നദിയിലേക്ക് നായയെ രക്ഷിക്കാനായി ചാടുന്ന ഒരു യുവാവിന്റെ വിഡിയോയാണ് വരുന്നത്.
Also Read: ‘മോനേ രാജൂ…’ കേരളത്തിലെ അമ്മമാർക്ക് ഒരു ജീവിയേയും പേടിയില്ല; വീഡിയോ
മണിപ്പൂരിലാണ് സംഭവം. കുത്തിയൊഴുകുന്ന നദിയിൽപ്പെട്ട് രക്ഷപെടാനാവാതെ ജീവന് വേണ്ടി പിടയുകയായിരുന്നു ഈ നായ. എന്നാൽ സ്വന്തം ജീവൻ അപകടത്തിലാവും എന്നൊന്നും നോക്കാതെ ഒരാൾ നായയെ രക്ഷിക്കാനായി നദിയിലേക്ക് എടുത്തു ചാടി.
In a heart wrenching moment,
A MEITEI MAN risks his life to save a DOG drowning in the stream in MANIPUR.Humanity exists. Brave soul exists.
Thanks to all the persons involved in saving the life of the DOG 🐕 @RajBhavManipur @NBirenSingh@Top_Disaster… pic.twitter.com/bmdEIWctn4— Diana// ꯗꯤꯑꯅꯥ (@diana_warep) June 1, 2025
Also Read: ‘ദിനോസർ’ മുട്ടയ്ക്കും മാംസത്തിനും വൻ ഡിമാൻഡ്; പാലക്കാട്ടെ ഈ വെറൈറ്റി കൃഷി വൈറൽ
മനുഷ്യത്വം ഇല്ലാതായിട്ടില്ല. ധൈര്യമുള്ള മനുഷ്യന്മാർ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്, ഇങ്ങനെയാണ് വിഡിയോ പങ്കുവെച്ച ട്വിറ്റർ യൂസർ കുറിച്ചത്. ഇനിയും ഇങ്ങനെ ചെയ്യുന്നത് തുടരു, നമുക്ക് ചുറ്റും ഇങ്ങനെ പോസിറ്റിവിറ്റി നിറയ്ക്കാം, ഇങ്ങനെയെല്ലാമാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
മണിപ്പൂരിൽ കനത്ത മഴയെ തുടർന്ന് പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ഒരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംസ്ഥാനത്തിന്റെ പല ഇടങ്ങളിലായി 33 ഉരുൾപ്പൊട്ടലുകളാണ് റിപ്പോർട്ട് ചെയ്തത്.
Read More
സംസാരിക്കുന്ന കാക്കയ്ക്കു പിന്നാലെ ഫുട്ബോള്‍ കളിക്കുന്ന കാക്കയും വൈറൽ; വീഡിയോ