തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. കണ്ണ് മാറി ചികിത്സ നൽകിയെന്നാണ് ആരോപണം. ഇടത് കണ്ണിന് നൽകേണ്ടിയിരുന്ന കുത്തിവയ്പ് മാറി വലത് കണ്ണിനാണ് നൽകിയത്. സംഭവത്തിൽ ചികിത്സിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്തു. അസി. പ്രഫ എസ് എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കണ്ണിലെ നീർക്കെട്ട് മാറുന്നതിനായി നൽകുന്ന കുത്തിവയ്പ്പാണ് മാറിനൽകിയത്. ബീമാപ്പള്ളി സ്വദേശിനിയായ 59കാരിയ്ക്കാണ് ചികിത്സ മാറി നൽകിയത്.
Written by –
|
Last Updated : Jun 4, 2025, 01:28 PM IST
Facebook Comments Box