വിരാട് കോഹ്ലിയും ഗൗതം ഗംഭീറും (Virat Kohli and Gautam Gambhir) തമ്മിലുള്ള ബന്ധത്തില്‍ ആഴത്തിലുള്ള പ്രശ്നങ്ങളുണ്ടെന്ന സൂചന നല്‍കി അലീസ ഹീലിയും ആദം പീക്കോക്കും. കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ലെന്നും വരും ദിവസങ്ങളില്‍ വിശദാംശങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നതെന്നും അവര്‍ അവകാശപ്പെട്ടു.

ഇംഗ്ലണ്ടിനെതിരെ ഈ മാസം ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ വിരാട് കോഹ്‌ലി ഉണ്ടാവില്ല. രോഹിത് ശര്‍മയും ആര്‍ അശ്വിനും വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്. കോഹ്‌ലിയുടെയും രോഹിതിന്റെയും അപ്രതീക്ഷിത വിരമിക്കലിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇപ്പോഴും തുടരുന്നു.
വിരാട് കോഹ്ലി വിരമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല; ഗൗതം ഗംഭീറുമായുള്ള ഭിന്നതയാണ് കാരണമെന്ന സൂചന നല്‍കി പുതിയ വെളിപ്പെടുത്തല്‍
ജൂണ്‍ 20 മുതല്‍ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമല്ലാത്തതിനാല്‍ കോഹ്‌ലിയെ ഇനി കളിക്കളത്തില്‍ കാണാന്‍ ആരാധകര്‍ വളരെക്കാലം കാത്തിരിക്കേണ്ടിവരും. കോഹ്‌ലിയുടെയും രോഹിതിന്റെയും ഞെട്ടിക്കുന്ന വിരമിക്കലിന് പിന്നില്‍ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ആണെന്ന ആരോപണങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. ഇതിനോട് ചേര്‍ത്തുവയ്ക്കാവുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലിയും ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റര്‍ ആദം പീക്കോക്കും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇപ്പോള്‍ വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് അലീസ ഹീലി അവകാശപ്പെട്ടു. 2025 ലെ ഐപിഎല്‍ സീസണില്‍ വിരാട് കോഹ്ലി ചുവന്ന പന്തുകള്‍ ഉപയോഗിച്ച് പരിശീലിക്കുന്ന വീഡിയോ കണ്ടതായും ഹീലി വെളിപ്പെടുത്തി. ഇതിന് ശേഷമുള്ള രണ്ടാഴ്ചയില്‍ എന്തോ കുഴപ്പം സംഭവിച്ചതായും അവര്‍ കരുതുന്നു.
‘ഐപിഎല്‍ സമയത്ത് അദ്ദേഹം (വിരാട് കോഹ്ലി) ചുവന്ന പന്തുകള്‍ അടിക്കുന്ന വീഡിയോ ഞാന്‍ കണ്ടു. കഴിഞ്ഞ രണ്ടാഴ്ചയായി എന്തോ സംഭവിച്ചു. അതെന്താണെന്ന് എനിക്കറിയില്ല. എനിക്ക് ആശ്ചര്യം തോന്നി. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല എന്ന് ഞാന്‍ കരുതുന്നു’- ഹീലി വില്ലോ ടോക്ക് പോഡ്കാസ്റ്റില്‍ പറഞ്ഞു.
സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
ഗൗതം ഗംഭീറും വിരാട് കോഹ്ലിയും തമ്മിലുള്ള ഭിന്നതയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങളുണ്ടെന്നും വരും ദിവസങ്ങളില്‍ വിശദാംശങ്ങള്‍ പുറത്തുവരുമെന്നും ആദം പീക്കോക്ക് അവകാശപ്പെട്ടു.
വിരാട് കോഹ്ലി വിരമിക്കല്‍ പുനഃപരിശോധിക്കണമെന്ന് ബിസിസിഐയുടെ മുന്‍ ഭാരവാഹിയും ഐപിഎല്‍ ചെയര്‍മാനുമായ അരുണ്‍ ധുമല്‍ അടുത്തിടെ അഭ്യര്‍ത്ഥിച്ചിരുന്നു. ആര്‍സിബി ഐപിഎല്‍ 2025 കിരീടം ചൂടിയാലും ഇല്ലെങ്കിലും കോഹ്‌ലി ലീഗില്‍ തുടരണമെന്നാണ് ഇന്ത്യക്കാര്‍ മുഴുവന്‍ ആഗ്രഹിക്കുന്നതെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം അദ്ദേഹം പുനഃപരിശോധിക്കണമെന്നുമായിരുന്നു ധുമലിന്റെ പ്രസ്താവന.