Bengaluru Stampede: ഐപിഎല്‍ വിജയാഘോഷ സംഘാടനത്തില്‍ പിഴവുണ്ടായെന്ന് സൂചിപ്പിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. എവിടെയോ ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. പരിപാടികള്‍ കൂടുതല്‍ നന്നായി ആസൂത്രണം ചെയ്യണമായിരുന്നു. ശരിയായ മുന്‍കരുതലുകള്‍, സുരക്ഷാ നടപടികള്‍ എന്നിവ സ്വീകരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിജയാഘോഷങ്ങള്‍ക്കിടെ ഉണ്ടായ ദുരന്തം ദൗര്‍ഭാഗ്യകരമാണെന്ന് സൈകിയ പറഞ്ഞു. ഇത്രയും വലിയ വിജയാഘോഷം സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകളും സുരക്ഷാ നടപടികളും സ്വീകരിക്കേണ്ടതായിരുന്നു. എവിടെയോ ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. മനോഹരമായി അവസാനിച്ച ഐപിഎല്ലിന് ഇങ്ങനെയൊരു ആന്റി ക്ലൈമാക്‌സ് ഉണ്ടായത് നിര്‍ഭാഗ്യകരമാണ്- സൈകിയ പിടിഐയോട് പറഞ്ഞു.
വീഴ്ചകളുണ്ടായി, ആസൂത്രണം പാളി; ഐപിഎല്‍ വിജയാഘോഷത്തിലെ ദുരന്തം ദൗര്‍ഭാഗ്യകരമെന്ന് ബിസിസിഐ
ഇതിന് മുമ്പ് ഐപിഎല്‍ ആഘോഷങ്ങള്‍ നടന്നപ്പോഴൊന്നും അത്യാഹിത സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ കെകെആര്‍ വിജയാഘോഷം നടത്തിയിരുന്നു. പക്ഷേ അവിടെ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാര്‍ബഡോസില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തെത്തുടര്‍ന്ന് മുംബൈയില്‍ നടന്ന ആഘോഷങ്ങളുടെ ഉദാഹരണങ്ങളും സൈകിയ ഉദ്ധരിച്ചു.
ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. മുംബൈയില്‍ മനുഷ്യസാഗരം രൂപപ്പെട്ടു. പക്ഷേ ഒന്നും സംഭവിച്ചില്ല. സുഗമമായ നടത്തിപ്പിന് പോലീസും പ്രാദേശിക അധികാരികളും ഒരുമിച്ച് പ്രവര്‍ത്തിച്ചു. കൂടുതല്‍ അനിഷ്ടകരമായ ഒന്നും സംഭവിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
ഇന്നലെ അഹമ്മദാബാദില്‍ ഐപിഎല്‍ ഫൈനല്‍ സമയത്ത് പോലും 1,20,000 പേര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. കാണികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ ആസൂത്രണം നടത്തി. പ്രാദേശിക ജില്ലാ ഭരണകൂടവുമായും നിയമ നിര്‍വഹണ അധികാരികളുമായും ചേര്‍ന്ന് ബിസിസിഐയുടെ പ്രത്യേക സംഘം പ്രവര്‍ത്തിച്ചതോടെ എല്ലാം ഭംഗിയായി നടന്നുവെന്നും സൈകിയ വിശദീകരിച്ചു.
ആളുകള്‍ക്ക് ക്രിക്കറ്റ് കളിക്കാരോട് ഭ്രാന്തമായ അഭിനിവേശമാണ്. ജനപ്രീതിയുടെ ഒരു നെഗറ്റീവ് വശമാണ് ഇത്തരം അപകടങ്ങള്‍. സംഘാടകര്‍ ഇത് തിരിച്ചറിഞ്ഞ് കൂടുതല്‍ നന്നായി ആസൂത്രണം ചെയ്യണമായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ- സൈകിയ കൂട്ടിച്ചേര്‍ത്തു.
സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന ആശങ്കയുണ്ട്. 18 വര്‍ഷത്തെ ഐപിഎല്‍ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ആര്‍സിബി ഇത്തവണ കിരീടം ചൂടിയത്. ഇതിന് തൊട്ടടുത്ത ദിനമായ ഇന്ന് സ്റ്റേഡിയത്തിന് പുറത്ത് ലക്ഷക്കണക്കിന് ആരാധകര്‍ തടിച്ചുകൂടിയപ്പോള്‍ പോലീസിന് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഇതാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്.