Bengaluru Stampede: ‘ഹൃദയഭേദകം;’ വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

Spread the love


RCB Victory Parade Stampede: ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദാരുണസംഭവത്തെ ‘ഹൃദയഭേദകം’ എന്ന് വിശേഷിപ്പിച്ചു.

“ബെംഗളൂരുവിലുണ്ടായ അപകടം തികച്ചും ഹൃദയഭേദകമാണ്. ദാരുണമായ ഈ അവസരത്തിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടുയും ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Also Read: RCB Victory Parade Stampede: ദുരന്തമായി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം; നിരവധി പേർക്ക് പരിക്ക്

പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തി ചെവ്വാഴ്ച ഐപിഎൽ കിരീടം നേടിയ ആർസിബി ബുധനാഴ്ച ബെംഗളൂരുവിൽ വിജയം ആഘോഷിക്കാനായിരുന്നു തീരുമാനിച്ചത്. ആഘോഷ പരിപാടി സംഘടിപ്പിച്ച ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഒന്നാം ഗേറ്റിന് പുറത്ത് വൈകീട്ട് 4.45 ഓടെയാണ് അപകടമുണ്ടായത്. 

Also Read: RCB Victory Parade Stampede: പിടഞ്ഞു വീണ് ആരാധകർ; അപ്പോഴും ആഘോഷം തുടർന്ന് ആർസിബി

പരിപാടിക്ക് ഇത്ര വലിയ ജനക്കൂട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. ഏകദേശം 2-3 ലക്ഷം പേർ വിധാൻ സൗധയ്ക്ക് സമീപം ഉണ്ടായിരുന്നുവെന്നും ഒരു ലക്ഷം പേരോളം അവിടെ തടിച്ചുകൂടിയെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ ജനക്കൂട്ടം തങ്ങളോ കെ‌എസ്‌സി‌എ-യോ പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തിന്റെ ശേഷി ഏകദേശം 35,000 ആണ്. അതിനടുത്ത് ആളുകൾ ഉണ്ടാകുമെന്നാണ് കരുതിയതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

Also Read: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരം; അന്വേഷണം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി

മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളും സ്ത്രീകളുമാണെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!