കോട്ടയം: രാമപുരത്തിന് സമീപം ചൂരപേട്ട വളവിൽ വച്ച് കാർ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. മരിച്ചത് തെള്ളകം സ്വദേശിനി ജോസ്നയാണ്.
Also Read: ട്രോളിങ് നിരോധനം ജൂൺ ഒമ്പത് മുതൽ; മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം
ഇന്നലെ വൈകുന്നരം ആറര മണിയോടെയായിരുന്നു അപകടം നടന്നത്. കാർ ഓടിച്ചിരുന്ന രഞ്ജിത്ത് മറ്റൊരു സുഹൃത്ത് ജോജോ എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇവർ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്നു. ഇവർ കാറിൽ തൊടുപുഴയില്‍ നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. അപകടത്തിൽ രാമപുരം പോലീസ് കേസെടുത്ത് മേല്‍ നടപടികള്‍ പൂർത്തിയാക്കി.
ആശങ്ക വേണ്ട; ഇപ്പോൾ പടരുന്നത് ഒമിക്രോണ്‍ ജെഎന്‍ 1, എല്‍എഫ് 1 എന്നീ വകഭേദങ്ങളെന്ന് ഐഎംഎ
കോവിഡ് വ്യാപനം വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇപ്പോൾ പടരുന്നത് ഒമിക്രോണ്‍ ജെഎന്‍ 1, എല്‍എഫ് 1 എന്നീ വകഭേദങ്ങളാണെന്നും ഐഎംഎ അറിയിച്ചു. താരതമ്യേന ഗുരുതരമല്ലാത്ത ലക്ഷണങ്ങളുമായാണ് ഈ വകഭേദങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. കുറച്ചു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ലക്ഷണങ്ങളാണ് ഈ വകഭേദത്തിന് ഉള്ളത്.
നമ്മുടെ സമൂഹത്തിൽ ബഹുഭൂരിപക്ഷം ആളുകളും പ്രതിരോധ വാക്സിൻ എടുത്തവരാണ്. അതിനാൽ തന്നെ വ്യാപനം ഗുരുതര നിലയിലാകുവാനുള്ള സാധ്യത വിരളമാണ്. പ്രതിരോധ ശേഷി കുറഞ്ഞ ആളുകൾ, ഉദാഹരണത്തിന് ഗുരുതര കാന്‍സര്‍, ഗുരുതര വൃക്ക രോഗങ്ങള്‍, ഗുരുതര ഹൃദ്രോഗങ്ങള്‍ എന്നിവയുള്ളവര്‍ പരമാവധി ശ്രദ്ധപുലര്‍ത്തണമെന്നും ഐഎംഎ പറയുന്നു.
പ്രധാനമായും മുന്‍കരുതലാണ് വേണ്ടത്. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, അണുനാശിനിയുടെ ഉപയോഗം എന്നിവ വഴി വലിയൊരളവുവരെ രോഗസാധ്യത ഇല്ലാതാക്കുവാന്‍ സാധിക്കും. ആരോഗ്യ കേന്ദ്രം, ആശുപത്രി എന്നിവിടങ്ങളില്‍ മാസ്‌കിന്റെ ഉപയോഗം വര്‍ധിപ്പിക്കണം. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.