French Open: നൊവാക് ജോക്കോവിച്ച് (Novak Djokovic) ഫ്രഞ്ച് ഓപണ്‍ ടെന്നിസ് സെമിയില്‍. തന്നേക്കാള്‍ 10 വയസ്സ് ഇളയ അലക്‌സാണ്ടര്‍ സ്വെരേവിനെയാണ് (Alexander Zverev) 38കാരന്‍ പരാജയപ്പെടുത്തിയത്. ജോക്കോവിച്ചിന്റെ 51-ാം ഗ്രാന്‍ഡ് സ്ലാം സെമിഫൈനലാണിത്. അതില്‍ 13 എണ്ണം ഫ്രഞ്ച് ഓപണിലും.
ഹൈലൈറ്റ്:
- അലക്‌സാണ്ടര്‍ സ്വെരേവിനെ തുരത്തി
- 3.17 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടം
- ലക്ഷ്യം 25-ാം ഗ്രാന്‍ഡ്സ്ലാം കിരീടം

നൊവാക് ജോക്കോവിച്ച് ചരിത്രമെഴുതി; 13ാം തവണ ഫ്രഞ്ച് ഓപണ്‍ സെമിയില്‍, 38കാരന് 51-ാം ഗ്രാന്‍ഡ് സ്ലാം സെമി
ഫ്രഞ്ച് ഓപണിന്റെ സമ്പന്നമായ ചരിത്രത്തില്‍ സെമിഫൈനലിലെത്തിയ രണ്ടാമത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ജോക്കോവിച്ച് മാറി. 1968ല്‍ പാഞ്ചോ ഗൊണ്‍സാലസ് 40ാം വയസ്സില്‍ സെമിഫൈനലിലെത്തിയിരുന്നു.
38 വയസ്സിനു മുകളില്‍ പ്രായമുള്ളപ്പോള്‍ ഗ്രാന്‍ഡ് സ്ലാം സെമിഫൈനലില്‍ എത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് ജോക്കോവിച്ച്. 2020 ലെ ഓസ്ട്രേലിയന്‍ ഓപണില്‍ റോജര്‍ ഫെഡറര്‍ക്ക് ശേഷം ഗ്രാന്‍ഡ് സ്ലാം സെമിഫൈനലില്‍ എത്തുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നിച്ചു; ജര്‍മനിക്കെതിരെ ചരിത്ര വിജയം, പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍
ക്വാര്‍ട്ടറില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് അലക്‌സാണ്ടര്‍ സ്വെരേവ് ജോക്കോവിച്ചിനോട് തോല്‍വി സമ്മതിച്ചത്. സ്വെരേവിനെതിരെ 41 ഷോട്ടുകള്‍ നേടിയ അത്യന്തം ആവേശകരമായ ഒരു റാലിയില്‍ ജോക്കോവിച്ച് വിജയിച്ചത് ഈ പ്രായത്തിലും തളരാത്ത പോരാട്ടവീര്യത്തിന്റെയും ഫിറ്റ്‌നസിന്റെയും നേര്‍സാക്ഷ്യമായി.
മല്‍സരം മൂന്ന് മണിക്കൂറും 17 മിനിറ്റും നീണ്ടുനിന്നു. ഇത്രയും സമയം കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മത്സര ശേഷം ജോക്കോവിച്ചിന്റെ മറുപടി. അലക്‌സാണ്ടര്‍ സ്വെരേവ് ഇതുവരെ ഇങ്ങനെ കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നിരവധി പോയിന്റുകള്‍ അദ്ദേഹം നേടി. വളരെ കടുത്ത മല്‍സരമാണ് എതിരാളിയില്‍ നിന്ന് ഉണ്ടായത്. ചില ഘട്ടങ്ങളില്‍ വെല്ലുവിളി അതിജീവിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു-ജോക്കോവിച്ച് പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
റാങ്കിങില്‍ ആറാം സ്ഥാനത്തുള്ള ജോക്കോവിച്ചിനെ ഫൈനലില്‍ ടോപ് സീഡ് യാനിക് സിന്നര്‍ (Jannik Sinner) ആണ് കാത്തിരിക്കുന്നത്. ഇറ്റാലിയന്‍ താരം അലക്‌സാണ്ടര്‍ ബുബ്ലിക്കിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-1, 7-5, 6-0) വിജയിച്ചാണ് സിന്നര്‍ സെമിയിലെത്തിയത്.
ജോക്കോവിച്ചും സിന്നറും ഇതുവരെ എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും നാല് തവണ വീതം വിജയിച്ചു. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളിലും സിന്നര്‍ ആണ് വെന്നിക്കൊടി പാറിച്ചത് എന്നതിനാല്‍ ജോകോവിച്ചിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഗ്രാന്‍ഡ്സ്ലാമുകളില്‍ തുടര്‍ച്ചയായി 19 മത്സരങ്ങളും തുടര്‍ച്ചയായ 26 സെറ്റുകളും ജയിച്ച് സിന്നര്‍ അപരാജിത കുതിപ്പ് തുടരുന്ന സിന്നറിനെ എതിരിടാന്‍ ജോകോവിച്ച് എത്തുമ്പോള്‍ റാക്കറ്റിന് തീപിടിക്കുമെന്ന് ഉറപ്പാണ്.
എന്നാല്‍ സിന്നറെ കാത്തിരിക്കുകയാണെന്നാണ് ജോക്കോവിച്ച് മല്‍സരശേഷം പറഞ്ഞത്. ‘ലോക ഒന്നാം നമ്പര്‍ താരത്തിനെതിരായ ഒരു ഗ്രാന്‍ഡ്സ്ലാമിന്റെ സെമിഫൈനലായിരിക്കും ഇത്. എനിക്ക് ഇതിലും വലിയ അവസരം മറ്റൊന്നില്ല’- പ്രായം തളര്‍ത്താത്ത പോരാളി പറഞ്ഞു. കളിമണ്‍ കോര്‍ട്ടില്‍ ഇരുവരും ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. 2021ലെ ഈ അങ്കത്തില്‍ ജോക്കോവിച്ചിനായിരുന്നു ജയം.