തൃശൂർ: വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് തൃശൂർ പടിയൂരിലെ ഇരട്ടക്കൊല പുറംലോകം അറിഞ്ഞത്. മൃതദേഹങ്ങൾ കിടന്നതിന് സമീപം ഭക്ഷണാവശിഷ്ടങ്ങളും ഉണ്ടായിരുന്നു. വീടിന്റെ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പുറകിലെ വാതിൽ വഴിയാണ് പോലീസ് അകത്തുപ്രവേശിച്ചത്. കാറളം വെള്ളാനി കൈതവളപ്പിൽ മണി (74) മകൾ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്.
2019ലാണ് വലിയ കോളിളക്കം സൃഷ്ടിച്ച ഉദയംപേരൂർ വിദ്യ കൊലക്കേസ് നടന്നത്. പ്രേംകുമാർ ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന സുനിതയെ സ്കൂൾ റീയൂണിയനിൽ വച്ച് കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു. ഇത് ഭാര്യ അറിഞ്ഞതോടെയാണ് ഇവരെ ഒഴിവാക്കാൻ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
തിരുവനന്തപുരം പേയാട് പ്രേംകുമാറിന്റെ ഓഫീസിന് സമീപം വാടയ്ക്ക് എടുത്ത വീട്ടിൽ വച്ചാണ് വിദ്യയെ കൊലപ്പെടുത്തിയത്. ഒരുമിച്ചു ജീവിക്കാനായാണ് പ്രേംകുമാറും സുനിതയും ചേർന്ന് വിദ്യയെ കൊലപ്പെടുത്തിയത്. ഉറക്കത്തിലായിരുന്ന വിദ്യയെ പുലർച്ചെ കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയത്.
തുടർന്ന് മൃതദേഹം കാറിൽ തിരുനെൽവേലിയിൽ എത്തിച്ച് കാടിനുള്ളിൽ കുഴിച്ചുമൂടുകയായിരുന്നു. ഇതിന് ശേഷം പോലീസ് സ്റ്റേഷനിൽ സുനിതയ്ക്കൊപ്പം എത്തി വിദ്യയെ കാണാനില്ലെന്ന് പരാതി നൽകി. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇയാൾ രണ്ടാം ഭാര്യയെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയത്.
കാട്ടൂർ എസ്എച്ച്ഒ ഇആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് രേഖയും അമ്മയും വീട് വാടകയ്ക്ക് എടുത്തതെന്ന് വീട്ടുടമ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.