Jaat OTT Release Date, Platform: ബോളിവുഡ് താരം സണ്ണി ഡിയോളിനെ നായകനാക്കി ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘ജാട്ട്’. ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടി.ജി വിശ്വപ്രസാദും ചേർന്നാണ് ജാട്ടിന്റെ നിർമ്മാണം. 100 കോടിയോളം ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് 118.78 കോടി രൂപ മാത്രമാണ് ബോക്സ് ഓഫീസിൽ നേടാനായതെന്നാണ് വിവരം.
സണ്ണി ഡിയോളിനൊപ്പം രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിനായി ഛായാഗ്രഹണം നിർവ്വഹിച്ചത് ഋഷി പഞ്ചാബിയും സംഗീതം ഒരുക്കിയത് തമനുമാണ്. നവീൻ നൂലി ആണ് എഡിറ്റിങ്.
Also Read: ആദ്യചിത്രത്തിനു കിട്ടിയ പ്രതിഫലം ആരോ അടിച്ചുമാറ്റി; ആ കഥ പറഞ്ഞ് ശോഭന
Jaat OTT: ജാട്ട് ഒടിടി
നെറ്റ്ഫ്ലിക്ലിലൂടെയാണ് ജാട്ട് ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More:
- അന്ന് മീരാ ജാസ്മിന് പിന്നില്‍ ഡാന്‍സ് കളിച്ച പെണ്‍കുട്ടി; ഇന്ന് 5 കോടി പ്രതിഫലം വാങ്ങുന്ന സൂപ്പർനായിക
- വേദനകളിൽ കൂട്ടിരുന്നു, കാൻസർ പോരാട്ടത്തിൽ പങ്കാളിയായി; ഒടുവിൽ ഹിനയുടെ കൈപിടിച്ചു റോക്കി
- 51 വയസ്സിലും എന്നാ ഒരു സ്ട്രെക്ചറാ; മലൈകയുടെ ഫിറ്റ്നസ് രഹസ്യം അറിയാം