ചെറുപ്പം മുതലേ സിനിമയിൽ എത്തി ആരാധക ഹൃദയം നേടിയെടുത്ത നടിമാരിലൊരാളാണ് കാവ്യ മാധവൻ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. സമൂഹമാധ്യമങ്ങളിൽ അത്ര ആക്റ്റീവ് അല്ലെങ്കിലും ഇടയ്ക്ക് തന്റെ വിശേഷങ്ങളും കുടുംബചിത്രങ്ങളുമൊക്കെ കാവ്യ പങ്കിടാറുണ്ട്.
മകൾ മഹാലക്ഷ്മിയെന്ന മാമ്മാട്ടിയ്ക്ക് ഒപ്പം നിൽക്കുന്ന കാവ്യയുടെ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടിക്കുറുമ്പോടെയിരിക്കുന്ന മാമ്മാട്ടിയേയും നിറചിരിയുമായി ഇരിക്കുന്ന കാവ്യയേയുമാണ് ചിത്രത്തിൽ കാണാനാവുക.
Also Read: വേദനകളിൽ കൂട്ടിരുന്നു, കാൻസർ പോരാട്ടത്തിൽ പങ്കാളിയായി; ഒടുവിൽ ഹിനയുടെ കൈപിടിച്ചു റോക്കി
വലിയ കുറുമ്പിയാണ് മാമ്മാട്ടി എന്ന് ദിലീപ് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ” അവൾ ഭയങ്കര കാന്താരിയാണ്. മഹാലക്ഷ്മി എന്നു പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് അവൾ തന്നെയിട്ട പേരാണ് മാമ്മാട്ടി എന്നത്. രണ്ടു ദിവസം നൈറ്റ് ഷൂട്ടുമൊക്കെയായി തിരക്കിലായതോണ്ട് രാവിലെ അവൾ ക്ലാസിൽ പോവുന്നതിനു മുൻപു വിളിച്ചപ്പോൾ ഞാൻ ഫോണെടുത്തിരുന്നില്ല. ഞാൻ നോക്കിയപ്പോൾ അവളുടെ ഒരു വോയിസ് നോട്ട് കിടക്കുന്നുണ്ട്. “അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു, ഫോണെടുത്തില്ല, ഞാൻ പോവാ”. അതു കഴിഞ്ഞ് ഫോൺ കട്ട് ചെയ്തിട്ട് കാവ്യയോട് പറഞ്ഞത്രെ, “ഇനി അച്ഛൻ വിളിക്കും. നമ്മൾ എടുക്കരുത്. അത്രയേ നമുക്ക് ചെയ്യാൻ പറ്റൂ,” ദിലീപ് പറയുന്നു.
കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങളും മഹാലക്ഷ്മിയുടെ വീഡിയോകളുമെല്ലാം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും ഇടയ്‌ക്കൊക്കെ മഹാലക്ഷ്മി പ്രത്യക്ഷപ്പെടാറുണ്ട്.
Also Read: ഈ ചിത്രങ്ങളിൽ ആലിയ ഭട്ട് എന്ന സെലിബ്രിറ്റിയെ കാണാനാവില്ല, കാണാനാവുക തന്യയുടെ ചങ്ക് ദോസ്തിനെ
ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Also Read: ഇതൊക്കെയെന്ത്! രജിഷയെ പുഷ്പം പോലെ പൊക്കിയെടുത്ത് ഗ്രേസ് ആന്റണി; ചിത്രങ്ങൾ