ബ്രസീലിന് സമനിലകുരുക്ക്; ആൻസെലോട്ടിക്ക് വിജയത്തുടക്കമില്ല, ഇക്വഡോറിനോട് ഗോൾരഹിത സമനില

Spread the love

ecuador vs brazil: ബ്രസീൽ – ഇക്വഡോർ മത്സരം ഗോൾരഹിത സമനില ആയതോടെ ഇരുടീമിനും ഓരോ പോയിൻ്റ് ലഭിക്കും

ഇക്വഡോർ ബ്രസിൽ മത്സരത്തിനിടെ
ഇക്വഡോർ ബ്രസിൽ മത്സരത്തിനിടെ (ഫോട്ടോസ്Samayam Malayalam)
ഗ്വയ്കിൽ (ഇക്വഡോർ): ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സത്തിൽ ഇക്വഡോറിനോട് സമനില വഴങ്ങി ബ്രസീൽ. പരിശീലകൻ കാർലോ അൻസെലോട്ടിക്ക് കീഴിൽ ജയത്തോടെ അരങ്ങേറാൻ ഇറങ്ങിയ ബ്രസീലിനെ ഇക്വഡോർ സമനിലയിൽ കുരുക്കുകയായിരുന്നു.

ഇന്നത്തെ സമനിലയോടെ 15 മത്സരങ്ങളിൽ നിന്ന് 24 പോയിൻ്റുമായി ഇക്വഡോർ രണ്ടാം സ്ഥാനത്തായി. 15 മത്സരങ്ങളിൽ നിന്ന് 22 പോയിൻ്റുള്ള ബ്രസീൽ നാലാമതാണ്. പട്ടികയിൽ ഒന്നാമതുള്ള അർജൻ്റീനയ്ക്ക് 34 പോയിൻ്റുകളാണുള്ളത്. 24 പോയിൻ്റുള്ള പരാഗ്വായ് മൂന്നാമതും 21 പോയിൻ്റുമായി ഉറുഗ്വായ് അഞ്ചാമതും 20 പോയിൻ്റുമായി കൊളംബിയ ആറാമതുമാണ്.

Also Read : 2026 ഫിഫ ലോകകപ്പില്‍ ഏഷ്യയില്‍ നിന്ന് ആരൊക്കെ? 18 ടീമുകളുടെ മൂന്നാം റൗണ്ട് പോരാട്ടം ജൂണ്‍ 10ന് അവസാനിക്കും

അറുപത് വർഷത്തിന് ശേഷം ആദ്യമായി ഒരു വിദേശ കോച്ചിന് കീഴിൽ മിന്നുന്ന തുടക്കം പ്രതീക്ഷിച്ച് ഇറങ്ങിയ ബ്രസീലിന് വിജയം നേടാനായില്ല. മത്സരത്തിൽ മൂന്ന് തവണ ഇക്വഡോർ ഗോൾ വല ലക്ഷ്യമിട്ട് പന്ത് തൊടുത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ബ്രസീൽ രണ്ട് തവണയാണ് വല ലക്ഷ്യമിട്ടത്, ഇതും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.

ലോകകപ്പ് യോഗ്യതയി അർജൻ്റീന – ചിലി മത്സരവും . മത്സരത്തിൻ്റെ ആദ്യ മിനിറ്റുകളിൽ തന്നെ അർജിൻ്റീന ഗോൾ നേടുകയും ചെയ്തു.

ബ്രസീലിന് സമനിലകുരുക്ക്; ആൻസെലോട്ടിക്ക് വിജയത്തുടക്കമില്ല, ഇക്വഡോറിനോട് ഗോൾരഹിത സമനില

ഇറ്റലിക്കാരനായ ആൻസെലോട്ടി റയൽ മാഡ്രിഡിൽനിന്നാണ് ബ്രസീലിനെ പരിശീലിപ്പിക്കാൻ എത്തിയത്. ഇറ്റലിയുടെ സഹപരിശീലകനായിരുന്ന മുൻതാരം ആദ്യമായാണ് ഒരു ദേശീയ ടീമിൻ്രെ പ്രധാന പരിശീലകൻ ആകുന്നത് . ക്ലബ് ഫുട്ബോളിൽ കിരീടങ്ങളെല്ലാം ഉയർത്തിയ പരിശീലകനൊപ്പം മികച്ച സീസണാണ് ബ്രസീൽ ലക്ഷ്യമിടുന്നത്.

Also Read : ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നിച്ചു; ജര്‍മനിക്കെതിരെ ചരിത്ര വിജയം, പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍

ecuador brazil

2002 ലോകകപ്പ് വിജയത്തിനുശേഷം രാജ്യാന്തര വേദിയിൽ തിളങ്ങാൻ കഴിയാതെ പോകുന്ന ബ്രസീലിനെ ജയത്തിലേക്ക് കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യമാണ് ആൻസെലോട്ടിയ്ക്ക് മുന്നിലുള്ളത് . പരിക്ക് കാരണം നെയ്മർ ടീമിലില്ലാത്തത് തന്നെയാണ് ബ്രസീൽ നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളി . മികച്ച താരങ്ങളുണ്ടായിട്ടും ഒരുമയോടെ കളിക്കാൻ ആകുന്നില്ലെ എന്ന വെല്ലുവിളി മറികടക്കാനാകും ആൻസലൊട്ടി ശ്രമിക്കുക.

ലിജിൻ കടുക്കാരം

രചയിതാവിനെക്കുറിച്ച്ലിജിൻ കടുക്കാരംസമയം മലയാളം വാർത്താ വിഭാഗത്തിൽ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്ററാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. തുടർന്ന് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് വിഭാഗവും കൈകാര്യം ചെയ്തു. 2019 മുതൽ സമയം മലയാളത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതോടൊപ്പം സ്പോർട്സ് വീഡിയോകളും ചെയ്യുന്നു.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!