FIFA World Cup Qualifiers: വിവിധ വന്‍കരകളില്‍ നിന്നായി ഇതിനകം 10 രാജ്യങ്ങളാണ് ലോകകപ്പിന് യോഗ്യത നേടിയത്. അര്‍ജന്റീന, ന്യൂസിലന്‍ഡ്, ഇറാന്‍, ജപ്പാന്‍, ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ മല്‍സരങ്ങള്‍ വിജയിച്ചും യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയര്‍ എന്ന നിലയിലും.
ഹൈലൈറ്റ്:
- 10 രാജ്യങ്ങള്‍ യോഗ്യത നേടി
- ഏഷ്യയില്‍ നിന്ന് അഞ്ച് രാജ്യങ്ങള്‍
- ആദ്യം കടന്നത് ഇറാനും ജപ്പാനും

ചരിത്രത്തില്‍ ആദ്യം… ജോര്‍ദാനും ഉസ്‌ബെക്കിസ്ഥാനും ലോകകപ്പിന്; കൊറിയക്കും യോഗ്യത, ചൈന പുറത്ത്
അവശേഷിക്കുന്ന ഒരു ഡയറക്ട് എന്‍ട്രി സ്ഥാനം ഓസ്ട്രേലിയ ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. അടുത്തയാഴ്ച ഗ്രൂപ്പ് എതിരാളിയായ സൗദി അറേബ്യ ബഹ്റെയ്‌നിനെ തോല്‍പ്പിച്ചില്ലെങ്കില്‍ ഓസ്ട്രേലിയ തുടര്‍ച്ചയായ ആറാം ലോകകപ്പിന് യോഗ്യത നേടും.
ഒമ്പത് ഗോളുകള്‍… യമാലും വില്യംസും കസറി; സൂപ്പര്‍ ത്രില്ലറില്‍ ഫ്രാന്‍സിനെ കീഴടക്കി സ്‌പെയിന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍
എഎഫ്‌സിയില്‍ നിന്ന് 8+1 ടീമുകള്‍ക്കാണ് യോഗ്യത ലഭിക്കുക. നേരിട്ട യോഗ്യത നേടുന്ന ആറ് രാജ്യങ്ങളെ ജൂണ്‍ 10നുള്ളില്‍ അറിയാം. 18 ഏഷ്യന്‍ ടീമുകള്‍ പങ്കെടുക്കുന്ന ഗ്രൂപ്പ് മല്‍സരങ്ങള്‍ അവസാന ഘട്ടത്തിലാണ്.
മൂന്ന് ഗ്രൂപ്പുകളിലും ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവരാണ് നേരിട്ട് യോഗ്യത നേടുന്നത്. ശേഷിക്കുന്ന രണ്ട് ടീമുകളെ കണ്ടെത്തുന്നത് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടിയവരില്‍ നിന്നാണ്. ഇതിനായി ആറ് ടീമുകള്‍ നാലാം റൗണ്ടില്‍ മല്‍സരിക്കും. അവശേഷിക്കുന്ന ഒമ്പതാം സ്ഥാനത്തിനായി ഒരു എഎഫ്‌സി രാജ്യത്തിന് ഓഷ്യാനിയ മേഖലയില്‍ നിന്ന് വരുന്ന ടീമുമായി മല്‍സരിക്കാം.
അര്‍ജന്റീന ഒന്നാം സ്ഥാനം ഉറപ്പിച്ചു; 2026 ലോകകപ്പിലേക്ക് വരുന്നത് രാജകീയമായി, യോഗ്യതാ മത്സരത്തില്‍ ചിലിയെ വീഴ്ത്തി
അബുദാബിയില്‍ നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ ആതിഥേയരായ യുഎഇയോട് ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് ഉസ്‌ബെക്കിസ്ഥാന്‍ യോഗ്യത നേടിയത്. ഒരു മത്സരം ബാക്കിനില്‍ക്കെ ഉസ്‌ബെക്കിസ്ഥാന്‍ ഇറാന് പിന്നില്‍ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കി. ഇതിനകം യോഗ്യത നേടിയ ഇറാനെ 1-0 ന് പരാജയപ്പെടുത്തിയ യുഎഇയും ഖത്തറും മൂന്ന്, നാല് സ്ഥാനത്ത് ഫിനിഷ് ചെയ്തതിനാല്‍ നാലാം ഘട്ടത്തിലെ യോഗ്യതാ മല്‍സരത്തിന് അര്‍ഹത നേടി.
ഗ്രൂപ്പ് ബിയില്‍ ദക്ഷിണ കൊറിയ ഇറാഖിനെതിരേ 2-0 ന് വിജയിച്ച് ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഒമാനെ 3-0 ന് തോല്‍പ്പിച്ച ജോര്‍ദാന്‍ രണ്ടാം സ്ഥാനം നേടിയാണ് നേരിട്ട് യോഗ്യത ഉറപ്പാക്കി ചരിത്രനേട്ടം കൈവരിച്ചത്. മൂന്ന് ഗോളുകളും അലി ഒല്‍വാനാണ് നേടിയത്. ഗ്രൂപ്പില്‍ ആദ്യ നാലില്‍ എത്താനുള്ള മല്‍സരത്തില്‍ പലസ്തീനും ഉള്‍പ്പെടുന്നു. കുവൈറ്റിനെതിരെ 2-0 ന് വിജയിച്ചതോടെയാണിത്.
ഗ്രൂപ്പ് സിയില്‍ നിന്ന് ചൈന ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യയോട് 1-0 ന് പരാജയപ്പെട്ടതോടെയാണിത്. 2002 ല്‍ ചൈന ലോകകപ്പ് കളിച്ചിരുന്നു. ആദ്യ പകുതിയില്‍ ഒലെ റോമിനിയുടെ പെനാല്‍റ്റിയാണ് ചൈനയുടെ കഥ കഴിച്ചത്.
ഗ്രൂപ്പ് സിയിലെ മറ്റൊരു മല്‍സരത്തില്‍ ജപ്പാനെതിരെ ഓസ്ട്രേലിയ 1-0ന്റെ അട്ടിമറി ജയം നേടി. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന മല്‍സരത്തില്‍ അസീസ് ബെഹിച്ച് അവസാന നിമിഷം നേടിയ ഗോളിനാണ് ജപ്പാന്റെ തോല്‍വി. ഈ വിജയം സോക്കറൂസിനെ തുടര്‍ച്ചയായ ആറാം ലോകകപ്പ് യോഗ്യതയ്ക്ക് അടുത്തെത്തിച്ചു.