UEFA Nations League final: കഴിഞ്ഞ വര്‍ഷം സ്‌പെയിനിന്റെ യൂറോ 2024 കിരീട നേട്ടത്തില്‍ ലമീന്‍ യമാല്‍ (Lamine Yamal) നിര്‍ണായക പങ്കുവഹിക്കുമ്പോള്‍ 16 വര്‍ഷവും 338 ദിവസവുമായിരുന്നു പ്രായം. നേഷന്‍സ് ലീഗ് കൂടി നേടി യൂറോപ്യന്‍ ഡബിള്‍ പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുകയാണ് യമാല്‍.

ചാട്ടുളി കണക്കെ വിങിലൂടെ പറക്കുന്ന യമാലിനെ പിടിച്ചുകെട്ടാന്‍ പറങ്കിപ്പടയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ കിരീടവും 17കാരന്റെ അലമാരയ്ക്ക് അലങ്കാരമാവും. കാരണം മുന്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഇന്ന് യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍ ചുരുട്ടിക്കൂട്ടിയത് അദ്ദേഹമാണ്. യമാല്‍ ഇരട്ട പ്രഹരം നല്‍കിയതോടെ ഒരു ഘട്ടത്തില്‍ 5-1ന് അന്തംവിട്ടു നിന്ന ഫ്രാന്‍സ് 11 മിനിറ്റിനിടെ മൂന്ന് ഗോളടിച്ച് നിവര്‍ന്നുനിന്ന് നോക്കിയെങ്കിലും അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു.
യമാലോ ക്രിസ്റ്റ്യാനോയോ? നേഷന്‍സ് ലീഗ് ഫൈനലില്‍ തീ പാറും; ബാലണ്‍ ഡി ഓറിന് അരികെ യമാല്‍
ഫ്രാന്‍സിനെതിരായ കിടിലന്‍ പ്രകടനത്തോടെ യമാല്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച വ്യക്തിഗത പുരസ്‌കാരമായ ബാലണ്‍ ഡി ഓറിനായുള്ള തന്റെ അവകാശവാദം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. കാരണം, പുരസ്‌കാര മല്‍സരത്തില്‍ തൊട്ടടുത്ത എതിരാളികളായ ഉസ്മാനെ ഡെംബെലെയും (Ousmane Dembele) കിലിയന്‍ എംബാപ്പെയും ഫ്രാന്‍സിനായി ഈ മല്‍സരത്തില്‍ ഉണ്ടായിരുന്നു.
സ്റ്റുട്ട്ഗര്‍ട്ടിലെ എംഎച്ച്പി അരീനയില്‍ ഉസ്മാനെ ഡെംബെലെ യമാല്‍ പ്രഭാവത്തില്‍ നിറംമങ്ങിയപ്പോള്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടി. ബാലണ്‍ ഡി ഓറിനായുള്ള മൂന്ന് മല്‍സരാര്‍ത്ഥികള്‍ ഒരുമിച്ചിറങ്ങിയ മല്‍സരം അതുകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൈനലില്‍ പങ്കിപ്പടയെ തുരത്താന്‍ യമാല്‍ നേതൃത്വം നല്‍കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. അതിന് കഴിഞ്ഞാല്‍ പുരസ്‌കാരം സമ്മാനിക്കാന്‍ മറ്റൊരാളെ തിരയേണ്ടി വരില്ല.
ഒമ്പത് ഗോളുകള്‍… യമാലും വില്യംസും കസറി; സൂപ്പര്‍ ത്രില്ലറില്‍ ഫ്രാന്‍സിനെ കീഴടക്കി സ്‌പെയിന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍
ബാലണ്‍ ഡി ഓറിനായി നേരത്തേ തന്നെ മുന്‍നിരയിലുള്ളതിനാല്‍ നേഷന്‍സ് ലീഗ് സെമിഫൈനലിലെ രണ്ട് ഗോളുകള്‍ യമാലിന്റെ അവകാശവാദം ശക്തമാക്കിയെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നു. എതിരാളിയായ ഉസ്മാനെ ഡെംബെലെയ്ക്ക് ശക്തമായ സന്ദേശം നല്‍കാന്‍ യമാലിന് കഴിഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അര്‍ജന്റീന ഒന്നാം സ്ഥാനം ഉറപ്പിച്ചു; 2026 ലോകകപ്പിലേക്ക് വരുന്നത് രാജകീയമായി, യോഗ്യതാ മത്സരത്തില്‍ ചിലിയെ വീഴ്ത്തി
ഫ്രാന്‍സിനെതിരായ യമലിന്റെ പ്രകടനം ബാലണ്‍ ഡി ഓര്‍ നേടാന്‍ സഹായിക്കുമെന്ന് ജര്‍മനിയുടെ ലോകകപ്പ് ജേതാവ് ബാസ്റ്റ്യന്‍ ഷ്വെയിന്‍സ്റ്റീഗര്‍ അഭിപ്രായപ്പെട്ടു. യമാലിനെ ഡെംബെലെയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് നിര്‍ത്താന്‍ ഈ രാത്രിയിലെ പ്രകടനം പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.