ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് കാനേഡിയൽ പ്രധാനമന്ത്രി

Spread the love


ഡൽഹി: ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഈ മാസം അവസാനം കനനാസ്കിസിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിലേക്ക് കനേഡിയൻ പ്രധാനമന്ത്രിയിൽ നിന്ന് ക്ഷണം ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ച മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കീഴിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെക്കാലമായി വഷളായി തുടരുകയാണ്. ഖാലിസ്ഥാൻ വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് 2023-ൽ ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കിയിരുന്നു. ട്രൂഡോയുടെ ആരോപണങ്ങൾ അസംബന്ധം എന്നായിരുന്നു ഇന്ത്യ പ്രതികരിച്ചത്.

Also Read: തടസ്സം നീങ്ങി; ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്

ഇന്ത്യ ജി 7-ന്റെ ഭാഗമല്ലെങ്കിലും, ആതിഥേയ രാജ്യങ്ങൾക്ക് ചില രാജ്യങ്ങളെ അതിഥി രാജ്യങ്ങളായോ ഔട്ട്‌റീച്ച് പങ്കാളികളായോ ക്ഷണിക്കാറുണ്ട്. കഴിഞ്ഞ ആറു വര്‍ഷവും ഇന്ത്യൻ പ്രധാനമന്ത്രിയെ ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു ലഭിച്ചിരുന്നു. ഇത്തവണ കാനഡയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണം ലഭിക്കമോ എന്ന് സംശയം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷണം എത്തുന്നത്.

Also Read:  ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം; ട്രംപിന്റെ ഇടപെടലിനെ പ്രശംസിച്ച് പുടിൻ

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മോദി, മാർക്ക് കാർണിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിക്കുകയും ക്ഷണം ലഭിച്ചതിൽ നന്ദി അറിയിക്കുകയും ചെയ്തു. ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇന്ത്യയും കാനഡയും പരസ്പര ബഹുമാനത്തോടെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി മോദി കുറിച്ചു.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!