ഇംഗ്ലണ്ട് ലയൺസിന് എതിരായ രണ്ടാം ടെസ്റ്റിൽ കിടിലൻ ബാറ്റിങ് പ്രകടനവുമായി കെ എൽ രാഹുൽ. ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് തലവേദന അവസാനിച്ചു.
ഹൈലൈറ്റ്:
- ഇംഗ്ലണ്ട് ലയൺസിനെതിരെ തിളങ്ങി കെഎൽ രാഹുൽ
- ഓപ്പണിങ്ങിൽ ഗംഭീര പ്രകടനം
- ഇന്ത്യൻ ടീമിന് ആശ്വാസം

രാഹുൽ തകർത്തു, ഇംഗ്ലണ്ടിൽ കിടിലൻ പ്രകടനം, ഓപ്പണറായി ഇറങ്ങി മിന്നി; ഇന്ത്യൻ ടീം ഹാപ്പി
ഇന്ത്യ എ യുടെ ബാറ്റിങ് ഇങ്ങനെ:
നോർതാംപ്ടണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ലയൺസ്, ഇന്ത്യ എ യെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാഹുലും ജയ്സ്വാളും ചേർന്നാണ് ഇന്ത്യ എ യുടെ ബാറ്റിങ് ഓപ്പൺ ചെയ്തത്. 17 റൺസെടുത്ത ജയ്സ്വാൾ പെട്ടെന്ന് തന്നെ പുറത്തായി. പിന്നാലെ ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും വീണു. 11 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
Also Read: ആ മത്സരത്തിൽ കളിക്കാൻ തീരുമാനിച്ച് രാഹുൽ. സുപ്രധാന നീക്കം. സെലക്ടർമാരെ ഇക്കാര്യം അറിയിച്ചു
കിടിലൻ ഫോമിലുള്ള കരുൺ നായരാണ് നാലാം നമ്പരിൽ എത്തിയത്. മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വ്യക്തിഗത സ്കോർ 40 എത്തിയപ്പോൾ, കരുൺ നായർ പുറത്തായി. ഒരു വശത്ത് വിക്കറ്റുകൾ വീണെങ്കിലും മറുവശത്ത് കെ എൽ രാഹുൽ മികച്ച ഫോമിൽ ബാറ്റ് ചെയ്തുമുന്നേറി. അഞ്ചാം നമ്പരിൽ കളിച്ച ധ്രുവ് ജൂറൽ 7 ഫോറുകളുടെ സഹായത്തോടെ 52 റൺസും, നിതീഷ് റെഡ്ഡി, അഞ്ച് ഫോറുകളുടെ സഹായത്തോടെ 34 റൺസും നേടി.
Also Read: കെഎൽ രാഹുലിന് കോളടിക്കും, സഞ്ജുവിന് വമ്പൻ തിരിച്ചടി വരുന്നു; നിർണായക നീക്കവുമായി ബിസിസിഐ
ഷർദുൽ താക്കൂർ 19 റൺസ് നേടി. ആദ്യ ദിനത്തെ കളി അവസാനിക്കുമ്പോൾ 319/7 എന്ന നിലയിലാണ് ഇന്ത്യ എ. അഞ്ച് റൺസോടെ തനുഷ് കൊടിയാനും, ഒരു റൺസെടുത്ത് അൻഷുൽ കാംബോജുമാണ് ക്രീസിൽ.