രാജസ്ഥാന്റെ വൈഭവ് സൂര്യവംശി ഓപ്പണർ, ശശാങ്ക് സിങ്ങും ടീമിൽ; ഐപിഎൽ 2025 ലെ മികച്ച അൺക്യാപ്പ്ഡ് ഇലവൻ നോക്കാം

Spread the love

2025 സീസൺ ഐപിഎല്ലിലെ മികച്ച അൺക്യാപ്പ്ഡ് ഇലവനെ തെരഞ്ഞെടുത്താൽ ഓപ്പണറായി വൈഭവ് സൂര്യവംശിക്ക് സ്ഥാനം ഉറപ്പ്‌. മധ്യനിരയിൽ ശശാങ്ക് സിങ്ങും. കിടിലൻ ടീമിനെ നോക്കാം.

ഹൈലൈറ്റ്:

  • ഐപിഎല്ലിലെ മികച്ച അൺക്യാപ്പ്ഡ് ഇലവൻ നോക്കാം
  • വൈഭവ് സൂര്യവംശി ഓപ്പണർ
  • മധ്യനിരയിൽ വെടിക്കെട്ട് ബാറ്റർമാർ
വൈഭവ് സൂര്യവംശി, ശശാങ്ക് സിങ്
വൈഭവ് സൂര്യവംശി, ശശാങ്ക് സിങ് (ഫോട്ടോസ്Samayam Malayalam)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചുകഴിഞ്ഞു. രജത് പാട്ടിദാർ നയിച്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ഇത്തവണ കിരീടം ചൂടിയത്‌. ആവേശകരമായ ഫൈനലിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയായിരുന്നു ആർസിബിയുടെ ഫൈനൽ പ്രവേശം. അതേ സമയം ഒട്ടേറെ പുതിയ താരോദയങ്ങളേയും 2025 സീസണിൽ ക്രിക്കറ്റ് പ്രേമികൾ കണ്ടു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത പല കളിക്കാരും അവരുടെ ഐപിഎൽ ഫ്രാഞ്ചൈസികളുടെ നട്ടെല്ലാവുന്നതിന് ഇക്കുറി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. 2025 സീസൺ ഐപിഎല്ലിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ അൺക്യാപ്പ്ഡ് താരങ്ങളെ മാത്രം വെച്ചുകൊണ്ട് ഒരു ഇലവനെ തെരെഞ്ഞെടുത്താൽ എങ്ങനെയിരിക്കുമെന്ന് നോക്കാം‌‌.

2025 സീസൺ ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന അൺക്യാപ്പ്ഡ് ഇന്ത്യൻ ഇലവന്റെ ഓപ്പണർമാരിൽ ഒരാൾ വൈഭവ് സൂര്യവംശിയാണ്. പതിനാലുകാരനായ സൂര്യവംശി ഗംഭീര പ്രകടനമായിരുന്നു ഇക്കുറി കാഴ്ച വെച്ചത്. ഗുജറാത്ത് ടൈറ്റൻസിന് എതിരെ വെറും 35 പന്തുകളിൽ സെഞ്ചുറി നേടിയ രാജസ്ഥാൻ റോയൽസ് താരം ഏഴ് കളികളിൽ 252 റൺസാണ് ഇക്കുറി സ്കോർ ചെയ്തത്. 206.55 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.

രാജസ്ഥാന്റെ വൈഭവ് സൂര്യവംശി ഓപ്പണർ, ശശാങ്ക് സിങ്ങും ടീമിൽ; ഐപിഎൽ 2025 ലെ മികച്ച അൺക്യാപ്പ്ഡ് ഇലവൻ നോക്കാം

പഞ്ചാബ് കിങ്സിന്റെ പ്രഭ്സിമ്രാൻ സിങ്ങാണ് അ‌ൺക്യാപ്പ്ഡ് ഇലവന്റെ മറ്റൊരു ഓപ്പണർ. ഇത്തവണ പഞ്ചാബ് കിങ്സിന്റെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ നിർണായക പങ്ക് വഹിച്ച താരമാണ് പ്രഭ്സിമ്രാൻ. 17 കളികളിൽ 549 റ‌ൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പഞ്ചാബ് കിങ്സിന്റെ പ്രിയാൻഷ് ആര്യക്കും ഈ ടീമിൽ സ്ഥാനം ഉറപ്പാണ്. 17 കളികളിൽ 475 റ‌ൺസാണ് പ്രിയാൻഷ് ആര്യ ഇക്കുറി നേടിയത്. സിഎസ്കെക്ക് എതിരെ ഗംഭീര സെഞ്ചുറിയും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ചെന്നൈ സൂപ്പർ കിങ്സിന്റെ കൗമാര താരം ആയുഷ് മാത്രെയും ഈ ടീമിൽ സ്ഥാനം അർഹിക്കുന്നു. ഏഴ് കളികളിൽ 240 റൺസാണ് ഇക്കുറി മാത്രെ നേടിയത്. ഇതിൽ ആർസിബിക്ക് എതിരെ 48 പന്തിൽ 94 റൺസ് നേടിയ ഇന്നിങ്സ് വേറെ ലെവലായിരുന്നു.

വൈഭവ് സൂര്യവംശിയുടെ മുന്നറിയിപ്പ്; 2026-ല്‍ രാജസ്ഥാനെ പിടിച്ചാല്‍ കിട്ടില്ല, വെടിക്കെട്ട് തുടരുമെന്ന് താരം
പഞ്ചാബ് കിങ്സ് താരങ്ങളായ നേഹാൽ വധേര, ശശാങ്ക് സിങ് എന്നിവർക്കും ഈ അൺക്യാപ്പ്ഡ് ഇലവനിൽ സ്ഥാനമുണ്ട്. പഞ്ചാബിന്റെ മധ്യനിരയിൽ കിടിലൻ പ്രകടനമാണ് ഇക്കുറി ഇരുവരും കാഴ്ച വെച്ചത്. വധേര 15 കളികളിൽ 369 റൺസും, ശശാങ്ക് സിങ് 14 കളികളിൽ 350 റൺസുമാണ് നേടിയത്. മുംബൈ ഇന്ത്യൻസിന്റെ നമൻ ധിറിനെയും ഈ അൺക്യാപ്പ്ഡ് ഇലവനിൽ ഉൾപ്പെടുത്തുന്നുണ്ട്. 12 കളികളിൽ 182.60 സ്ട്രൈക്ക് റേറ്റിൽ 252 റൺസായിരുന്നു ഇത്തവണ നമൻ ധിർ നേടിയത്. പല കളികളിലും അവസാന ഓവറുകളിൽ മുംബൈക്കായി നിർണായക പ്രകടനം കാഴ്ച വെക്കാൻ ഈ വലം കൈയ്യൻ ബാറ്റർക്ക് കഴിഞ്ഞിരുന്നു.

ഡെൽഹി ക്യാപിറ്റൽസിന്റെ ഓൾ റൗണ്ടറായ വിപ്രജ് നിഗവും ഈ ടീമിലുണ്ട്. 14 കളികളിൽ 142 റൺസും 11 വിക്കറ്റുകളുമാണ് ഈ യുവ താരം ഇക്കുറി നേടിയത്. ഈ ഐപിഎല്ലിന്റെ കണ്ടെത്തലുകളിൽ ഒന്നായ യുവ താരം ദിഗ്വേഷ് രാത്തിയാണ് അൺക്യാപ്പ്ഡ് ഇലവന്റെ സ്പിന്നർ. 13 കളികളിൽ 14 വിക്കറ്റുകളായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സ് താരം ഇക്കുറി നേടിയത്.

ഇവന്‍ കൊള്ളാം, 2025ന്റെ കണ്ടെത്തല്‍; കന്നി ഐപിഎല്ലിനെത്തിയ 24കാരനെ വാഴ്ത്തി റിക്കി പോണ്ടിങ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വൈഭവ് അറോറയെയും, ചെന്നൈ സൂപ്പർ കിങ്സിന്റെ അൻഷുൽ കാംബോജിനെയും ഈ ടീമിന്റെ പേസർമാരായി അണിനിരത്താം. ഇതിൽ വൈഭവ് 17 വിക്കറ്റുകളും, കാംബോജ് എട്ട് വിക്കറ്റുകളുമാണ് ഇക്കുറി നേടിയത്. മുംബൈ ഇന്ത്യൻസിന്റെ അശ്വനി കുമാറാണ് ഇമ്പാക്ട് താരം.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!