മലപ്പുറം: മലപ്പുറം നിലമ്പൂർ വഴിക്കടവിൽ കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥി ജിത്തു (15) ആണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് ഷോക്കേറ്റത്.
അഞ്ച് പേർ ചേർന്നാണ് മീൻ പിടിക്കാനായി പോയത്. ജിത്തുവിന്റെ കൂടെയുണ്ടായിരുന്ന യദു, ഷാനു എന്നിവർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളായ ആര്യാടൻ ഷൗക്കത്തും എം സ്വരാജും ആശുപത്രിയിൽ എത്തി.
കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കളും ആശുപത്രിയിൽ എത്തി. നിലമ്പൂരിൽ നടന്നത് സർക്കാർ സ്പോൺസേഡ് കൊലപാതകം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കെഎസ്ഇബിയുടെ അറിവോടെയാണ് ഇത്തരം കെണികൾ വയ്ക്കുന്നതെന്ന് ഷൗക്കത്ത് ആരോപിച്ചു.
അപകടമുണ്ടാക്കിയത് അനധികൃതമായി നിർമിച്ച ഫെൻസിങ് ആണോയെന്ന് പരിശോധിക്കണമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.