വീണ്ടും ബൗളർമാരെ അടിച്ചു പറത്തി വൈഭവ് സൂര്യവംശി, വെടിക്കെട്ട് ഫോമിൽ താരം; ഇന്ത്യക്കായി ഈ മാസം കളത്തിൽ ഇറങ്ങും

Spread the love

വെടിക്കെട്ട് ഫോമിൽ വൈഭവ് സൂര്യവംശി ( Vaibhav Suryavanshi ). ഐപിഎൽ കഴിഞ്ഞും രാജസ്ഥാൻ റോയൽസ് ( Rajasthan Royals ) താരം തകർക്കുന്നു. ഇനി മത്സരം ഇന്ത്യൻ ടീമിൽ.

ഹൈലൈറ്റ്:

  • കിടിലൻ ഫോമിൽ വൈഭവ് സൂര്യവംശി
  • ബൗളർമാരെ അടിച്ചു തകർക്കുന്ന വീഡിയോ വൈറൽ
  • സൂര്യവംശി ഇനി കളിക്കുക ഇന്ത്യൻ ജേഴ്സിയിൽ
വൈഭവ് സൂര്യവംശി
വൈഭവ് സൂര്യവംശി (ഫോട്ടോസ്Samayam Malayalam)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ താരോദയമാണ് വൈഭവ് സൂര്യവംശി എന്ന പതിനാലുകാരൻ. രാജസ്ഥാൻ റോയൽസിന്റെ ഓപ്പണറായ ഈ കൗമാര താരം ഗംഭീര പ്രകടനമാണ് ഇക്കുറി കാഴ്ച വെച്ചത്. ഗുജറാത്ത് ടൈറ്റൻസിന് എതിരെ 35 പന്തിൽ സെഞ്ചുറി നേടിയ പ്രകടനമായിരുന്നു ഏറ്റവും ശ്രദ്ധേയം. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ സംഭവമായും ഇതോടെ വൈഭവ് സൂര്യവംശിയെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച് തുടങ്ങി. ഐപിഎല്ലിന് ശേഷം സൂര്യവംശി ആദ്യം കളിക്കുക ഈ മാസാവസാനം ആരംഭിക്കുന്ന അണ്ടർ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലാണ്. അഞ്ച് ഏകദിന മത്സരങ്ങളും, രണ്ട് മൾട്ടി ഡേ മത്സരങ്ങളുമാണ് ഇംഗ്ലണ്ടിന്റെ അണ്ടർ 19 ടീമിന് എതിരെ ഇന്ത്യയുടെ കൗമാര പട കളിക്കുക.

വീണ്ടും ബൗളർമാരെ അടിച്ചു പറത്തി വൈഭവ് സൂര്യവംശി, വെടിക്കെട്ട് ഫോമിൽ താരം; ഇന്ത്യക്കായി ഈ മാസം കളത്തിൽ ഇറങ്ങും

ഈ പരമ്പരക്ക് മുന്നോടിയായായി വൈഭവ് സൂര്യവംശി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. പരിശീലനത്തിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെക്കുന്ന വൈഭവ് സൂര്യവംശിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന അണ്ടർ 19 ടീമിന്റെ പരിശീലന ക്യാമ്പിലാണ് കിടിലൻ സിക്സറുകൾ പറത്തിക്കൊണ്ട് വൈഭവ് മിന്നിച്ചത്. ലെഗ് സൈഡിലേക്കും ഓഫ് സൈഡിലേക്കുമെല്ലാം വൈഭവ് കിടിലൻ ഷോട്ടുകൾ പായിക്കുന്നതായി വീഡിയോയിൽ കാണാം. ഐപിഎൽ കഴിഞ്ഞിട്ടും സൂര്യവംശി മിന്നും ഫോമിലാണെന്ന് ഈ വീഡിയോയിൽ നിന്ന് വ്യക്തം.

നേരത്തെ 2025 സീസൺ ഐപിഎല്ലിന് മു‌ൻപ് നടന്ന മെഗാ താരലേലത്തിലായിരുന്നു വൈഭവ് സൂര്യവംശി രാജസ്ഥാൻ റോയൽസിൽ എത്തിയത്. ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കേറ്റ സാഹചര്യത്തിൽ പ്ലേയിങ് ഇലവനിലേക്ക് എത്തിയ വൈഭവ് സൂര്യവംശി ഏഴ് കളികളിൽ 252 റൺസാണ് അടിച്ചുകൂട്ടിയത്. 206.55 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഈ പ്രകടനം സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസ‌ൺ പുരസ്കാരവും താരത്തിന് നേടിക്കൊടുത്തു.

രാജസ്ഥാന്റെ വൈഭവ് സൂര്യവംശി ഓപ്പണർ, ശശാങ്ക് സിങ്ങും ടീമിൽ; ഐപിഎൽ 2025 ലെ മികച്ച അൺക്യാപ്പ്ഡ് ഇലവൻ നോക്കാം
ഏപ്രിൽ 19 ന് ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ നടന്ന മത്സരത്തിൽ കളിച്ചുകൊണ്ടാണ് വൈഭവ് സൂര്യവംശി ഐപിഎല്ലിൽ അരങ്ങേറുന്നത്. നേരിട്ട ആദ്യ പന്തിൽ സിക്സർ പറത്തിയാണ് അദ്ദേഹം തുടങ്ങിയത്. ഏപ്രിൽ 28 ന് ഗുജറാത്ത് ടൈറ്റൻസിന് എതിരെ നടന്ന കളിയിൽ വൈഭവ് താ‌ണ്ഡവമാടി. 35 പന്തിൽ സെഞ്ചുറി കടന്ന വൈഭവ്, ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമായും മാറി. ഈ കളിയിൽ 11 സിക്സറുകളാണ് ഈ പതിനാലുകാരൻ പറത്തിയത്.

സീസണിലെ അവസാന കളിയിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരെയും ഗംഭീര പ്രകടനമാണ് സൂര്യവംശിയുടെ ബാറ്റിൽ നിന്ന് പിറന്നത്‌. വെറും 33 പന്തുകളിൽ നാല് ഫോറുകളും സിക്സറുകളുമടക്കം 57 റൺസ് അദ്ദേഹം നേടി.

വൈഭവ് സൂര്യവംശിയുടെ മുന്നറിയിപ്പ്; 2026-ല്‍ രാജസ്ഥാനെ പിടിച്ചാല്‍ കിട്ടില്ല, വെടിക്കെട്ട് തുടരുമെന്ന് താരം
ഐപിഎല്ലിന് ശേഷം ഇന്ത്യയുടെ അണ്ടർ 19 ജേഴ്സിയിലും വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യയുടെ അണ്ടർ 19 ടീമിനെ ആയുഷ് മാത്രെയാണ് നയിക്കുന്നത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു അദ്ദേഹം.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടർ 19 ടീം ഇങ്ങനെ: ആയുഷ് മാത്രെ ( ക്യാപ്റ്റൻ ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ്സിങ് ചവ്ദ, രാഹുൽ കുമാർ അഭിഗ്യാൻ കുണ്ടു ( വൈസ് ക്യാപ്റ്റൻ ), ഹർവൻഷ് സിങ്, ആർ എസ്‌ അംബ്രിഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, യുധജിത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാൻ, ആദിത്യ റാണ, അമോൾജീത് സിങ്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!