തൃശൂർ: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ വരന്തരപ്പിള്ളിയിലാണ് സംഭവം. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യയെ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഭാര്യ നെഞ്ചുവേദനയെ തുടർന്ന് മരിച്ചെന്ന് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്ന് കുഞ്ഞുമോന് സംശയം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഉണc്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചുമെന്നുമാണ് സൂചന. ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഫൊറന്‍സിക് വിഭാഗത്തിന്റെ സഹായത്തോടെ വരന്തരപ്പിള്ളി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ദമ്പതികൾക്ക് 11 വയസുള്ള മകനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.