പത്തനംതിട്ട: യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. അടൂർ ആദിക്കാട്ടുകുളങ്ങര സ്വദേശി നൗഷാദിന്റെ മകൻ മുഹമ്മദ് സൂഫിയാൻ (22) ആണ് മരിച്ചത്. യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കലഞ്ഞൂർ സ്വദേശിയായ ഇരുപതുകാരിയുമായാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കുമ്പഴയിലെ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ, രാത്രി ഏഴരയോടെ ഇവർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് യുവതി ശുചിമുറിയിൽ പോയ സമയത്താണ് സൂഫിയാൻ മുറിയിൽ തൂങ്ങി മരിച്ചത്. ശുചിമുറിയിൽനിന്ന് ഇറങ്ങിവന്ന യുവതിയാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പത്തനംതിട്ട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.