Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്

Spread the love


Prince and Family OTT Release Date & Platform: സമീപകാലത്ത് തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ദിലീപ് ചിത്രങ്ങളിലൊന്നാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ‘പ്രിൻസ് ആൻഡ് ഫാമിലി’ ദിലീപിന്റെ കരിയറിലെ 150-ാമത്തെ ചിത്രമാണ്.

കോമഡിയ്ക്ക് പ്രാധാന്യം നൽകിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ മേയ് ഒമ്പതിനാണ് തിയേറ്ററുകളിലെത്തിയത്. ഒരു മാസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തില്‍ 25 കോടിയോളം കളക്റ്റ് ചെയ്തെന്നാണ്  സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: കർണിക ഒടിടിയിൽ എത്തി; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എവിടെ കാണാം?

കുടുംബചിത്രമെന്ന രീതിയിലും നല്ല പ്രതികരണമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’  നേടുന്നത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്‍മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.  

Also Read: മരുമകളെ ചേർത്തുപിടിച്ച് അമല; വീട്ടിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ശോഭിതയും നാഗ ചൈതന്യയും

ദിലീപിനൊപ്പം  ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.   രെണ ദിവെ ആണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവ്വഹിച്ചത്. 

Also Read: മലയാളികളെ ചിരിപ്പിച്ച അയ്യപ്പ ബൈജുവിനെയേ നിങ്ങളറിയൂ; അസ്സൽ ഗായകനായ പ്രശാന്ത് പുന്നപ്രയെ കണ്ടിട്ടുണ്ടോ?

Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി ഒടിടി

പ്രിൻസ് ആൻഡ് ഫാമിലി സി 5-ലൂടെ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നും സൂചനയുണ്ട്. അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമല്ല.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!