പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിൻ തരിപ്പണം; കണ്ണീരണിഞ്ഞ് ക്രിസ്റ്റ്യാനോ, യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്

Spread the love

Portugal Win UEFA Nations League: യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൗട്ടുവരെ നീണ്ട പോരിലാണ് മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പോർച്ചുഗലിൻ്റെ വിജയം. കിരീട നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരണിഞ്ഞു.

ഹൈലൈറ്റ്:

  • യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ.
  • പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിൻ വീണു.
  • മൂന്നിനെതിരെ അഞ്ച് ഗോളുകൾ സ്വന്തമാക്കിയാണ് സ്പെയിനിൻ്റെ വിജയം.
യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ. Photo: AP
യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ. Photo: AP (ഫോട്ടോസ്Samayam Malayalam)
മ്യൂണിക്: ആവേശത്തിൻ്റെ കൊടുമുടി കണ്ട മത്സരത്തിനൊടുവിൽ സ്പെയിനിൻ്റെ കുട്ടിപ്പട്ടാളത്തെ വീഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടുവരെ നീണ്ട പോരിലാണ് പോർച്ചുഗലിൻ്റെ വിജയം. മൂന്നിനെതിരെ അഞ്ച് ഗോളുകൾ സ്വന്തമാക്കിയാണ് വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളുക് രണ്ട് ഗോൾ വീതം സ്വന്തമാക്കി സമനില പാലിച്ചതോടെയാണ് മത്സരം നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൗട്ടുവരെ എത്തിയത്. ത്രില്ലർ പോരാട്ടത്തിലെ വിജയത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരണിഞ്ഞു . പോർച്ചുഗലിൻ്റെ രണ്ടാമത്തെ നേഷൻസ് ലീഗ് കിരീടമാണിത്. 2019ലെ പ്രഥമ യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയത് പോർച്ചുഗലായിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിൻ തരിപ്പണം; കണ്ണീരണിഞ്ഞ് ക്രിസ്റ്റ്യാനോ, യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്

ആവേശം ഒട്ടും കുറയാതിരുന്ന മത്സരത്തിൽ തുടക്കത്തിൽ സ്പെയിനിൻ്റെ കുതിപ്പാണ് കണ്ടത്. ഇരുപത്തിയൊന്നാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡി പോർച്ചുഗലിൻ്റെ വല കുലുക്കി. ഒരു ഗോളിൻ്റെ ആത്മവിശ്വാസത്തിൽ സ്പെയിൻ മൈതാനം നിറഞ്ഞെങ്കിലും ഈ ആത്മവിശ്വാസത്തിന് മിനിറ്റുകളുടെ ആയുസ്സ് മാത്രമാണുണ്ടായിരുന്നത്. ഇരുപത്തിയഞ്ചാം മിനിറ്റിൽ നുനോ മെൻഡിസ് ഗോൾ മടക്കി.

ഓരോ ഗോളുകളുടെ ആത്മവിശ്വാസത്തിൽ ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ അവശേഷിക്കെ സ്പെയിൻ പോർച്ചുഗലിനെ വീണ്ടും ഞെട്ടിച്ചു. മൈക്കൽ ഒയാർ സബാൽ ആണ് സ്പെയിനിൻ്റെ രണ്ടാം ഗോൾ നേടിയത്. ഒരു ഗോളിൻ്റെ ലീഡിൽ സ്പെയിൻ മുന്നേറ്റത്തിൻ്റെ കെട്ടഴിച്ചെങ്കിലും ക്രിസ്റ്റ്യാനോ റോണാൾഡോയുടെ അറുപത്തിയൊന്നും മിനിറ്റിൽ പിറന്നതോടെ സ്പെയിൻ പതറി. 2-2 എന്ന സമനിലക്കുരുക്കഴിക്കാൻ സ്പെയിനും പോർച്ചുഗലും കട്ടയ്ക്ക് നിന്നതോടെ മത്സരം ആവേശത്തിലായി.

ഗോൾ എന്നുറപ്പിച്ച പല നിമിഷങ്ങളും ഫലം കാണാതെ വന്നതോടെ മത്സരം നീണ്ടു. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തി. 120 മിനിറ്റിന് ശേഷവും ആർക്കും ഗോൾ സ്വന്തമാക്കാനായില്ല. ആവേശത്തിൻ്റെ കൊടുമുടി കണ്ട പെനാൽറ്റി ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്ക് എടുത്തവരെല്ലാം സ്പെയിനിൻ്റെ വല നിറച്ചപ്പോൾ സ്പെയിനിന് പിഴച്ചു. സ്പാനിഷ് താരം അൽവാരോ മൊറോട്ടയുടെ കിക്ക് പോർച്ചുഗൾ ഗോൾ കീപ്പർ തടഞ്ഞതാണ് സ്പെയിനിൻ്റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞത്.

ഗോൺസാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനൊ മെൻഡസ്, റൂബൻ ഡയസ് എന്നിവർ ലക്ഷ്യം കണ്ടു. സ്പെയിനായി മൈക്കൽ മെറീനോ, അലക്സ് ബയോന, ഇസ്കോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും പോർച്ചുഗലിൻ്റെ വിജയത്തിന് സാക്ഷിയാകാനായിരുന്നു അവരുടെ വിധി.

ജിബിൻ ജോർജ്

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!