'എന്‍റെ മുത്തശ്ശിക്ക് വേണ്ടി ഒരു സിക്സര്‍ നേടൂ..'; ആവേശമായി ആര്‍സിബി താരം; ആരാധകന്‍റെ ആഗ്രഹം നിറവേറ്റിയതിന് കയ്യടി

Spread the love

വെസ്റ്റിന്‍ഡീസിനെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിന് ശേഷം ഇംഗ്ലണ്ട് താരം ജേക്കബ് ബെതല്‍ ആരാധകര്‍ക്കിടയില്‍ താരമാണ്. മത്സരം കാണാനെത്തിയ ഒരു ആരാധകന്‍റെ ആഗ്രഹം നിറവേറ്റിയതിനാണ് ഐപിഎല്ലില്‍ ആര്‍സിബി താരമായിരുന്ന ജേക്കബ് ബെതലിന് ആരാധകര്‍ കയ്യടിക്കുന്നത്. മത്സരത്തില്‍ ഇംഗ്ലണ്ട് നാലു വിക്കറ്റുകള്‍ക്കാണ് വിജയിച്ചത്. പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലാണ്.

ഹൈലൈറ്റ്:

  • അല്‍സാരി ജോസഫിനെയാണ് ബെതല്‍ സിക്സറിന് പറത്തിയത്
  • ആരാധകന്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെ ഷോട്ട്
  • മത്സരം ഇംഗ്ലണ്ട് നാല് വിക്കറ്റുകള്‍ക്ക് വിജയിച്ചു
ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് മത്സരത്തിനിടയില്‍ ആരാധകന്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡ്, ജേക്കബ് ബെതല്‍
ഇംഗ്ലണ്ട് – വെസ്റ്റിന്‍ഡീസ് മത്സരത്തിനിടയില്‍ ആരാധകന്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡ്, ജേക്കബ് ബെതല്‍ (ഫോട്ടോസ്Samayam Malayalam)
‘എന്‍റെ മുത്തശ്ശിക്കായി ഒരു സിക്സര്‍ അടിക്കൂ…’ ആരാധകന്‍ ഇങ്ങനെയൊരു ആഗ്രഹം ആവശ്യപ്പെട്ടാല്‍ അത് സാധിപ്പിച്ച് കൊടുക്കണ്ടേ? ഒന്നല്ല, ഒരോവറില്‍ മൂന്ന് സിക്സറുകള്‍ പറത്തി ഹൃദയം കവര്‍ന്നത് ആര്‍സിബി താരം കൂടിയായ ഇംഗ്ലീഷ് ബാറ്റര്‍ ജേക്കബ് ബെതലാണ്. ബ്രിസ്റ്റളില്‍ വെച്ച് നടന്ന ഇംഗ്ലണ്ട് – വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെയാണ് സംഭവം. വിന്‍ഡീസ് ബോളര്‍ അല്‍സാരി ജോസഫാണ് ജേക്കബ് ബെതലിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞത്. തന്‍റെ മുത്തശ്ശിക്കായി ഒരു സിക്സര്‍ നേടൂ എന്ന് ആരാധകന്‍റെ പ്ലക്കാര്‍ഡുയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ബെതല്‍ അല്‍സാരി ജോസഫിന്‍റെ പന്ത് സിക്സറിന് പറത്തിയത്. മത്സരത്തിന്‍റെ 16ാം ഓവറില്‍ സംഭവിച്ച ഇക്കാര്യം സൂചിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം തങ്ങളുടെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റും പങ്കുവെച്ചു. മൂന്ന് സിക്സുകള്‍ ഉള്‍പ്പടെ 20 റണ്‍സ് വഴങ്ങിയെങ്കിലും അതേ ഓവറില്‍ തന്നെ ബെതലിനെ പുറത്താക്കി അല്‍സാരി ജോസഫ് തിരിച്ചടിച്ചു.

മത്സരത്തില്‍ 10 പന്തില്‍ 26 റണ്‍സാണ് ജേബക്ക് ബെതല്‍ നേടിയത്. ഈ മൂന്ന് സിക്സുകള്‍ക്ക് പുറമേ ഒരു ബൗണ്ടറിയും ബെതലിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. ആദ്യ മത്സരത്തില്‍ 23 റണ്‍സും രണ്ട് വിക്കറ്റുകളും ബെതല്‍ നേടിയിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെ 4 വിക്കറ്റുകള്‍ക്ക് വിജയിച്ചതോടെ ടി20 പരമ്പരയില്‍ 2-0-ന് മുന്നിലാണ് ഇംഗ്ലണ്ട്.

വീണ്ടും ബൗളർമാരെ അടിച്ചു പറത്തി വൈഭവ് സൂര്യവംശി, വെടിക്കെട്ട് ഫോമിൽ താരം; ഇന്ത്യക്കായി ഈ മാസം കളത്തിൽ ഇറങ്ങും
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ഷായ് ഹോപ്പും ഓപ്പണര്‍ ജോണ്‍ ചാള്‍സുമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ഷായ് ഹോപ്പ് 38 പന്തില്‍ 49 റണ്‍സും ചാള്‍സ് 39 പന്തില്‍ 47 റണ്‍സും നേടി. റോവ്മാന്‍ പവല്‍, റൊമാരിയോ ഷെഫേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ വെടിക്കെട്ട് കൂടിയായതോടെ വിന്‍ഡീസ് താരതമ്യേനെ മികച്ച സ്കോറിലേക്ക് എത്തി.

രോഹിത് ശർമ ക്യാപ്റ്റൻ, അമ്പരന്ന് ആരാധകർ; സർപ്രൈസ് ഐപിഎൽ ടീം ഓഫ് ദി ടൂർണമെന്റ് തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം
പവല്‍ 15 പന്തില്‍ 34 റണ്‍സും, ഷെഫേര്‍ഡ് 11 പന്തില്‍ 19 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 9 പന്തില്‍ 29 റണ്‍സും നേടി. ഇംഗ്ലണ്ടിനായി ലൂക്ക് വുഡ് രണ്ട് വിക്കറ്റുകളും ബ്രൈഡന്‍ കാഴ്സ്, ജേക്കബ് ബെതല്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

‘എന്‍റെ മുത്തശ്ശിക്ക് വേണ്ടി ഒരു സിക്സര്‍ നേടൂ..’; ആവേശമായി ആര്‍സിബി താരം; ആരാധകന്‍റെ ആഗ്രഹം നിറവേറ്റിയതിന് കയ്യടി

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 18.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ബെന്‍ ഡക്കറ്റ് 18 പന്തില്‍ 30 റണ്‍സും, ജോസ് ബട്ട്ലര് 36 പന്തില്‍ 47 റണ്‍സും, ബാരി ബ്രൂക്ക് 20 പന്തില്‍ 34 റണ്‍സും ടോം ബാന്‍റണ്‍ 11 പന്തില്‍ 30 റണ്‍സും നേടി. ഇംഗ്ലീസ് പേസര്‍ ലൂക്ക് വുഡാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ അവസാന മത്സരം ജൂണ്‍ പത്തിന് സതാപ്റ്റണില്‍ വെച്ച് നടക്കും. ഇംഗ്ലണ്ടിനെതിരെ ആശ്വാസം വിജയം തേടിയാണ് വിന്‍ഡീസ് അവസാന മത്സരത്തില്‍ കളിക്കുക.

സൈഫുദ്ധീൻ ടി എം

രചയിതാവിനെക്കുറിച്ച്സൈഫുദ്ധീൻ ടി എംസമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡ്യൂസറാണ് സൈഫുദ്ധീന്‍ ടി എം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. സുപ്രഭാതം ദിനപത്രത്തില്‍ ട്രൈനിയായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സ്പോര്‍ട്സ് മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സബ് എഡിറ്ററായി ജോലി ചെയ്തു. പിന്നീട് ബൈറ്റ്ഡാന്‍സ്, ടൈംസ് ഇന്‍റര്‍നെറ്റ്, ഷെയര്‍ചാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ കണ്ടന്‍റ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ പ്രവര്‍ത്തിച്ചു. ഹ്യൂമര്‍, ടെക്നോളജി, ഓട്ടോമൊബൈല്‍, ഗെയിമിങ് തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്തു. 2024 മുതല്‍ ടൈംസ് ഇന്‍റര്‍നെറ്റില്‍ നിന്നുള്ള സമയം മലയാളത്തിന്‍റെ ഭാഗമായി. ഗള്‍ഫ്, വിദേശം, കായികം, തുടങ്ങിയ മേഖലകളില്‍ ലേഖനങ്ങള്‍ എഴുതുന്നതിനൊപ്പം വീഡിയോ അവതരിപ്പിക്കുകയും ചെയ്യുന്നു.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!