Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി; ഓർമ്മശക്തി വീണ്ടെടുത്തു

Spread the love


Venjaramoodu Mass Murder Case: തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റി. അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ്​ തടവുകാരെ പാര്‍പ്പിക്കുന്ന ആശുപത്രിയിലെ സെല്ലിലേക്കു മാറ്റിയിരിക്കുന്നത്.

വിചാരണ തടവുകാരനായി കഴിയുന്നതിനിടെ ജയിലിൽ ആത്മഹത്യ ശ്രമം നടത്തിയതിനെ തുടർന്നാണ് അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഴ്ച അഫാനെ വെൻറ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. നടന്ന സംഭവങ്ങളെ കുറിച്ച് ഓർമ്മയില്ലെന്നായിരുന്നു അഫാൻ നേരത്തെ പറഞ്ഞിരുന്നത്. നിലവിൽ ഓര്‍മശക്തി വീണ്ടെടുത്തതായാണ് വിവരം. അതേസമയം, അഫാനെ ജയിലിലേക്ക് തിരികെ എത്തിക്കാൻ സമയമെടുക്കുമെന്നാണ് വിവരം.

Also Read: ചരക്കുകപ്പലിലെ തീപിടിത്തം; 18 പേരെ രക്ഷപ്പെടുത്തി, നാലുപേരെ കാണാനില്ല

പൂജപ്പുര ജയിലിലെ വിചാരണ തടവുകാരനായ അഫാൻ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ശുചിമുറിയിൽ തൂങ്ങിയ നിലയിൽ അഫാനെ കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്താണ് ആത്മഹത്യാ ശ്രമം നടന്നത്.

Also Read:വീണ്ടും കപ്പൽ അപകടം; 50 കണ്ടെയ്‌നറുകൾ കടലിൽ വീണു, അഞ്ച് പേർക്ക് പരിക്ക്

സഹോദരനും കാമുകിയും അടക്കം അഞ്ച് പേരെ കൂട്ടക്കൊല ചെയ്ത പ്രമാദമായ വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതിയാണ് അഫാൻ. സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന, പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സൽമ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. 

Also Read:വിദ്യാർഥിയുടെ മരണം നിലമ്പൂരിൽ ചർച്ചയാക്കി മുന്നണികൾ

23 വയസ്സ് മാത്രം പ്രായമുള്ള അഫാൻറേത് അസാധാരണമായ പെരുമാറ്റമെന്നായിരുന്നു കൊലപാതകത്തിന് ശേഷം അഫാനോട് സംസാരിച്ച പൊലീസിൻറെയും പരിശോധിച്ച ഡോക്ടർമാരുടെയും വിലയിരുത്തൽ. താനും ജീവനൊടുക്കുമെന്ന് അഫാൻ നേരത്തെ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞിരുന്നു. വലിയ കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്നായിരുന്നു അഫാൻ പറഞ്ഞിരുന്നത്.  

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!