ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശങ്ക; സൂപ്പര്‍ താരത്തിന്റെ ഇടത് കൈക്ക് പരിക്ക്, വിശദാംശങ്ങള്‍ പുറത്ത്

Spread the love

India vs England Test Series: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് പരിക്ക് ഭീഷണി. സൂപ്പര്‍ ബാറ്റര്‍ക്ക് പരിശീലനത്തിനിടെ ഇടതുകൈയ്ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. ലീഡ്‌സില്‍ ജൂണ്‍ 20നാണ് ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്.

ഹൈലൈറ്റ്:

  • ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം തുടങ്ങി
  • പരിശീലനത്തിനിടെ പന്തിന് പരിക്ക്
  • രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് ഉണര്‍വ്‌

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് എന്നിവര്‍ ബെക്കന്‍ഹാമില്‍ പരിശീലന സെഷനില്‍
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് എന്നിവര്‍ ബെക്കന്‍ഹാമില്‍ പരിശീലന സെഷനില്‍ (ഫോട്ടോസ്Samayam Malayalam)
ഇന്ത്യന്‍ ക്രിക്കറ്റ് വലിയ പരിവര്‍ത്തനങ്ങള്‍ക്ക് ശേഷം ആദ്യമായി കടുത്ത പരീക്ഷണത്തിന് ഒരുങ്ങുകയാണ്. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ആര്‍ അശ്വിനും വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പര. ഇംഗ്ലണ്ടിലെ ദുഷ്‌കരമായ പിച്ചുകളില്‍ ആതിഥേയരെയാണ് ടീം ഇന്ത്യക്ക് നേരിടാനുള്ളത്. ആദ്യമായി ടെസ്റ്റ് ക്യാപ്റ്റന്‍സി ലഭിച്ച ശുഭ്മാന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍സി ലഭിച്ച ഋഷഭ് പന്തുമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ തലമുറ മാറ്റം സംഭവിക്കുന്നു എന്നതിനൊപ്പം ഏതാണ്ട് ഒരു വര്‍ഷം മുമ്പ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിനും പല കാരണങ്ങളാല്‍ ഈ പരമ്പര അതീവ നിര്‍ണായകമാണ്.

ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശങ്ക; സൂപ്പര്‍ താരത്തിന്റെ ഇടത് കൈക്ക് പരിക്ക്, വിശദാംശങ്ങള്‍ പുറത്ത്

ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുയുഗത്തിന് തുടക്കം കുറിക്കുന്ന പരമ്പരയാണിത്. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 25 കാരന്റെ ക്യാപ്റ്റന്‍സി മികവ് നന്നായി വിലയിരുത്തപ്പെടുന്ന പോരാട്ടങ്ങളായിരിക്കും. രോഹിതും കോഹ്‌ലിയും വിരമിച്ചതിനെത്തുടര്‍ന്നാണ് സെലക്ടര്‍മാര്‍ ഗില്ലിനെയും പന്തിനെയും നേതൃനിരയിലേക്ക് ഉയര്‍ത്തിയത്. മല്‍സരപരിചയം കുറവുള്ളവര്‍ ടീമില്‍ കൂടുതലുണ്ടെങ്കിലും പ്രതിഭാധനരായ യുവതാരങ്ങള്‍ ഇത് നികത്തുമെന്നാണ് പ്രതീക്ഷ.

പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിൻ തരിപ്പണം; കണ്ണീരണിഞ്ഞ് ക്രിസ്റ്റ്യാനോ, യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്
ആദ്യ മല്‍സരം ജൂണ്‍ 20ന് ലീഡ്‌സില്‍ ആരംഭിക്കാനിരിക്കെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ഋഷഭ് പന്തിന് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയ്ക്ക് കാരണമായി. പന്തിന്റെ വൈറ്റ്-ബോള്‍ ഫോം സമീപകാലത്ത് മികച്ചതല്ല. ഐപിഎല്ലില്‍ കനത്ത പരാജയമായി.

ടെസ്റ്റില്‍ തിളങ്ങി തന്റെ സ്വതസിദ്ധമായി ആക്രമണോത്സുകതയും പ്രൗഡിയും തിരിച്ചുപിടിക്കേണ്ടത് പന്തിന് പ്രധാനമാണ്. ഇന്ത്യയുടെ ഉപനായകന്‍ എന്ന വലിയ ഉത്തരവാദിത്തവുമുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യ പന്തില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നു.

സഞ്ജുവിന് ആ സുപ്രധാന റോൾ, ശ്രേയസ് അയ്യർ തിരിച്ചെത്തും; അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യത ടീം
പരിശീലനത്തിനിടെയാണ് പന്തിന് പരിക്കേറ്റത്. ബെക്കന്‍ഹാമില്‍ നടന്ന പരിശീലന സെഷനില്‍ ഇടംകൈയ്യന്‍ താരത്തിന്റെ ഇടതുകൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഗുരുതര പരിക്കില്ലാതെ രക്ഷപ്പെട്ടതിനാല്‍ വലിയ ആശങ്ക ഒഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം പന്തും ടീം ഡോക്ടറും സ്ഥിരീകരിച്ചതായി റെവ്സ്‌പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എ ടീമിനായി കെഎല്‍ രാഹുല്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി തിളങ്ങിയത് ഇന്ത്യന്‍ ക്യാമ്പിന് ഉണര്‍വേകി. ആദ്യ ഇന്നിങ്‌സില്‍ 116 റണ്‍സ് നേടിയ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 51 റണ്‍സ് നേടി. കോഹ്ലിയുടെയും രോഹിതിന്റെയും അഭാവത്തില്‍, ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബാറ്റ്സ്മാനാണ് രാഹുല്‍.

നിലവിലെ ടീം ഇന്ത്യയില്‍ ഏറ്റവും സാങ്കേതിക തികവുള്ള ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് രാഹുല്‍. ഇന്ത്യ അവസാനമായി ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ രോഹിതിനൊപ്പം അദ്ദേഹമായിരുന്നു ഓപണര്‍. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും രാഹുല്‍ ന്യൂബോള്‍ നേരിടാനെത്തുമെന്നാണ് കരുതപ്പെടുന്നത്. ശുഭ്മാന്‍ ഗില്‍ മൂന്നാമനായും കരുണ്‍ നായര്‍ നാലാമനായും ബാറ്റ് ചെയ്യും.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!