കോഴിക്കോട്: പന്തീരങ്കാവിൽ 40 ലക്ഷം കവർന്നതായി പരാതി. സ്വകാര്യ ബാങ്കിലെ ജീവനക്കാരനിൽ നിന്നാണ് പണം കവർന്നത്. പ്രതി ഷിബിൻ ലാലിനായി പൊലീസ് അന്വേഷണം തുടങ്ങി. വളരെ ആസൂത്രിതമായാണ് ഷിബിൻ പണം കവർന്നതെന്ന് പൊലീസ് പറയുന്നു.
സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണം മാറ്റി വയ്ക്കാൻ ഇയാൾ ഇസാഫ് ബാങ്കിനെ സമീപിച്ചിരുന്നു. അക്ഷയ ഫൈനാൻസിൽ 38 ലക്ഷം രൂപ പണയം വച്ചെന്നായിരുന്നു ഇയാൾ ബാങ്കിനെ അറിയിച്ചത്. ബാങ്ക് ജീവനക്കാർ 40 ലക്ഷവുമായി അക്ഷയ ഫൈനാൻസിലെത്തിയപ്പോഴാണ് ഇയാൾ പണം കവർന്നത്. കവർച്ച നടത്തുന്നതിനായി ഇയാൾ ആസൂത്രണം ചെയ്തതാണ് സ്വർണ പണയ കഥ.
പ്രതി വ്യാജ പണയ കാർഡ് ഉണ്ടാക്കി തെറ്റിദ്ധരിപ്പിച്ചെന്ന് അക്ഷയ ഫൈനാൻസിയേഴ്സ് മാനേജർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.