Australia vs South africa: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം കിടിലൻ പ്രകടനവുമായി ഇരു ടീമുകളിലെയും ബൗളർമാർ.
ഹൈലൈറ്റ്:
- ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം തിളങ്ങി ബൗളർമാർ
- ഓസ്ട്രേലിയ 213 റൺസിന് പുറത്ത്
- പിന്നാലെ കിടിലൻ തിരിച്ചടിയുമായി ഓസ്ട്രേലിയയുടെ ബൗളർമാർ

ഫൈനലിൽ ഓസ്ട്രേലിയയുടെ കിടിലൻ തിരിച്ചടി, ദക്ഷിണാഫ്രിക്ക തകർന്നു; ലോർഡ്സിൽ ബൗളർമാർ മിന്നുന്നു
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഓസ്ട്രേലിയ തുടക്കം തന്നെ തകർന്നു. 16 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ വീണു. ഖവാജ റണ്ണൊന്നുമെടുക്കാതെയും, കാമറോൺ ഗ്രീൻ നാല് റൺസെടുത്തും പുറത്തായി. മാർനസ് ലബുഷെയ്ൻ 17 റൺസിനും, ട്രാവിസ് ഹെഡ് 11 റൺസിനും പുറത്തായി. സ്റ്റീവ് സ്മിത്തും വെബ്സ്റ്ററും ചേർന്നതോടെ ഓസ്ട്രേലിയ കളിയിലേക്ക് തിരിച്ചുവന്നു.
സ്കോർ ബോർഡിൽ 146 റൺസെത്തിയപ്പോൾ 66 റൺസെടുത്ത സ്റ്റീവ് സ്മിത്ത് വീണു. വെബ്സ്റ്റർ 72 റൺസെടുത്തും, അലക്സ് കാരി 23 റൺസെടുത്തും പുറത്തായി. ഒരു ഘട്ടത്തിൽ 192/5 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയക്ക് 20 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഇതോടെ ടീം 212 റൺസിന് ഓളൗട്ടായി ദക്ഷിണാഫ്രിക്കക്ക് വേണ്ടി കാഗിസോ റബാദ അഞ്ച് വിക്കറ്റുകളും മാർക്കോ ജാൻസൻ മൂന്ന് വിക്കറ്റുകളും നേടി.
ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ റണ്ണൊന്നുമാകുന്നതിന് മുൻപ് ഐഡൻ മാർക്രം പുറത്തായി. റയാൻ റിക്കിൾട്ടൺ 19 റൺസും, വിയാൻ മൾഡർ ആറ് റൺസും, ട്രിസ്റ്റൻ സ്റ്റബ്സ് രണ്ട് റൺസുമെടുത്ത് പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്ക 30/4 എന്ന നിലയിലായി.
Also Read: 27 വര്‍ഷത്തെ കിരീട ദാഹവുമായി എത്തുന്ന ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ തോല്‍പ്പിക്കുമോ?
ബാവുമയും ( 3* ), ബെഡിങ്ഹാമും ( 8* ) കൂടുതൽ നഷ്ടം വരുത്താതെ ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചു. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റുകളും, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി