T20 Mumbai League 2025: മുംബൈയെ മുഷ്താഖ് അലി ട്രോഫി-2025 കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ (Shreyas Iyer) ഐപിഎല്‍ 2025ന് പിന്നാലെ മുംബൈ ലീഗ് 2025ല്‍ മുംബൈ ഫാല്‍ക്കണ്‍സിനെയും (SoBo Mumbai Falcons) കലാശപ്പോരിന് അര്‍ഹരാക്കി. സീസണില്‍ മൂന്നാമത് ടി20 ടൂര്‍ണമെന്റിലാണ് ശ്രേയസ് ഫൈനലിലെത്തുന്നത്.
ഹൈലൈറ്റ്:
- മുംബൈ ലീഗ് 2025 ഫൈനല്‍ ഇന്ന്
- ശ്രേയസാണ് മുംബൈ ഫാല്‍ക്കണ്‍സ് ക്യാപ്റ്റന്‍
- സീസണില്‍ ശ്രേയസിന്റെ മൂന്നാം ഫൈനല്‍

ഇത് ശ്രേയസിന്റെ സമയം; മുംബൈയെയും പഞ്ചാബ് കിങ്‌സിനെയും ഫൈനലിലെത്തിച്ചതിന് പിന്നാലെ മൂന്നാമത് ടി20 ഫൈനലിന്
ഈ സീസണിന്റെ തുടക്കത്തില്‍ ശ്രേയസ് അയ്യര്‍ മുംബൈയെ സയ്യിദ് മുഷ്താഖ് അലി ട്രോഫി (SMAT)-2025 കിരീടത്തിലേക്ക് നയിച്ചിരുന്നു. ഐപിഎല്‍ 2025ല്‍ 30 കാരനായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നയിച്ച പഞ്ചാബ് കിങ്‌സ് ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് കീഴടങ്ങി. ഇതിന് പിന്നാലെയാണ് ടി20 മുംബൈ ലീഗ് 2025ല്‍ ശ്രേയസ് നയിച്ച ടീം ഫൈനലിലെത്തിയത്.
ആഭ്യന്തര ക്രിക്കറ്റിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഐപിഎല്ലിലും തിളങ്ങിയ ശ്രേയസിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംലഭിച്ചിട്ടില്ല.
ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ വരുന്നു; ബെംഗളൂരു ദുരന്തത്തിന് പിന്നാലെ നടപടികളുമായി ബിസിസിഐ
മുംബൈ ലീഗ് ടി20 സെമിഫൈനലില്‍ ബാന്ദ്ര ബ്ലാസ്റ്റേഴ്സിനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ശ്രേയസ് അയ്യരുടെ സോബോ മുംബൈ ഫാല്‍ക്കണ്‍സ് കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് 130 റണ്‍സ് നേടി. ധ്രുമില്‍ മത്കര്‍ 34 റണ്‍സുമായി ടോപ് സ്‌കോററായി. ഫാല്‍ക്കണ്‍സിനായി ആകാശ് പാര്‍ക്കര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു.
120 പന്തില്‍ 131 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഫാല്‍ക്കണ്‍സ് അഞ്ച് ഓവറിലധികം ബാക്കിനില്‍ക്കെ ജയിച്ചുകയറി. ഓപണര്‍ ഇഷാന്‍ മുല്‍ചന്ദാനിയുടെ ഇന്നിങ്‌സ് (34 പന്തില്‍ പുറത്താകാതെ 52 റണ്‍സ്) ചേസിങിന് അടിത്തറയിട്ടു. പാര്‍ക്കര്‍ (32), അങ്ക്രിഷ് രഘുവംശി (27) എന്നിവരുടെ മിന്നുന്ന പ്രകടനം വിജയം ഉറപ്പിക്കുകയും ചെയ്തു.
അര്‍ജന്റീനയെ വിറപ്പിച്ച് കൊളംബിയ; ഒമ്പത് മിനിറ്റ് ശേഷിക്കെ അല്‍മാഡയുടെ സമനില ഗോളിലൂടെ രക്ഷപ്പെട്ട് ലോക ചാമ്പ്യന്‍മാര്‍
ചൊവ്വാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ ഈഗിള്‍ താനെ സ്‌ട്രൈക്കേഴ്‌സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മികച്ച ഫോമിലുള്ള മുംബൈ സൗത്ത് സെന്‍ട്രല്‍ മറാത്ത (എംഎസ്സി) റോയല്‍സ് ഫൈനലിലെത്തിയത്. അപരാജിത അര്‍ധസെഞ്ചുറി നേടിയ സിദ്ധേഷ് ലാഡയാണ് വിജയശില്‍പി.