വിരാട് കോഹ്‌ലിക്ക് വിരമിക്കലിന് മുമ്പ് ആ ഒരു ആഗ്രഹം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് രവി ശാസ്ത്രി

Spread the love

വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് വിരാട് കോഹ്ലിക്ക് (Virat Kohli) ഒരു ആഗ്രഹം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് രവിശാസ്ത്രി (Ravi Shastri). തനിക്ക് അധികാരമുണ്ടായിരുന്നുവെങ്കില്‍ അത് നിറവേറ്റാന്‍ മുന്‍കൈ എടുക്കുമായിരുന്നുവെന്നും മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച്.

രവി ശാസ്ത്രി, വിരാട് കോഹ്‌ലി. Photo: Getty Images
രവി ശാസ്ത്രി, വിരാട് കോഹ്‌ലി. Photo: Getty Images (ഫോട്ടോസ്Getty Images)
ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലിയുടെ ( Virat Kohli) പല തീരുമാനങ്ങളും ക്രിക്കറ്റ് വൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചവയായിരുന്നു. 2022 ന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു കഴിഞ്ഞ മാസത്തെ ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപനം.

ദീര്‍ഘകാലമായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയാതെ പോയതിലുള്ള നിരാശ കോഹ്‌ലിയില്‍ ഉണ്ടായിരുന്നു. അവസാനമായി ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയിലും ഓസ്‌ട്രേലിയയ്ക്കെതിരെ വിദേശത്ത് നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ ഏറ്റവും മോശം പ്രകടനം നടത്തിയപ്പോള്‍ കോഹ്‌ലിയും അതിന് കാരണക്കാരനായി.

വിരാട് കോഹ്‌ലിക്ക് വിരമിക്കലിന് മുമ്പ് ആ ഒരു ആഗ്രഹം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് രവി ശാസ്ത്രി

എന്നാല്‍, വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലെന്ന് കരുതുന്നവര്‍ അധികമുണ്ടാവില്ല. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, ബിസിസിഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നയസമീപനങ്ങളാണ് വിരമിക്കലിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നവരാണ് ഏറെയും.

ദക്ഷിണാഫ്രിക്കയില്‍ 1-2 ന് പരാജയപ്പെട്ടപ്പോഴാണ് കോഹ്ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്. ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് കോഹ്ലി ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് പ്രഖ്യാപിച്ചതും ഇതുപോലെ അപ്രതീക്ഷിതമായിട്ടായിരുന്നു. റെഡ്-ബോള്‍ ക്രിക്കറ്റില്‍ കോഹ്ലിയുടെ കീഴില്‍ ഇന്ത്യ ആധിപത്യം തുടരുമ്പോഴായിരുന്നു ഇത്.

വിരാട് കോഹ്‌ലിയുടെ നാലാം നമ്പറില്‍ ആര് കളിക്കും? ശുഭ്മാന്‍ ഗില്ലോ കരുണ്‍ നായരോ അല്ല! 23കാരനായ പുതുമുഖം യോഗ്യനെന്ന്
കോഹ്‌ലിയില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുവെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദിനത്തില്‍ മാത്രമാണ് ഇപ്പോള്‍ കോഹ്‌ലി കളിക്കുന്നത്. ഓസ്ട്രേലിയയില്‍ ബിജിടിയിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് ശേഷം രോഹിത് ശര്‍മയ്ക്ക് പകരം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി തിരിച്ചെത്താന്‍ കോഹ്‌ലി ആഗ്രഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റെഡ്-ബോള്‍ ക്യാപ്റ്റന്‍സി തിരികെ ലഭിക്കാന്‍ കോഹ്ലിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രവി ശാസ്ത്രിയുടെ ( Ravi Shastri ) സ്ഥിരീകരണം. തനിക്ക് അധികാരം ഉണ്ടായിരുന്നുവെങ്കില്‍ വീണ്ടും ഇന്ത്യയെ നയിക്കാന്‍ തീര്‍ച്ചയായും കോഹ്‌ലിക്ക് അവസരം നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ വരുന്നു; ബെംഗളൂരു ദുരന്തത്തിന് പിന്നാലെ നടപടികളുമായി ബിസിസിഐ
ഇടക്കാല ക്യാപ്റ്റനാവാന്‍ കോഹ്‌ലി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തുകയും നിരസിക്കുകയുമായിരുന്നുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ദീര്‍ഘകാല ക്യാപ്റ്റനെ വേണമെന്ന അഭിപ്രായമായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. ഈ ലക്ഷ്യത്തോടെ ശുഭ്മാന്‍ ഗില്ലിനെ പിന്നീട് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.

‘എനിക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടായിരുന്നെങ്കില്‍, ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തെ ക്യാപ്റ്റനാക്കുമായിരുന്നു’- സോണിലിവ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ രവി ശാസ്ത്രി പറഞ്ഞു.

2025 മെയ് മാസത്തില്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ച കോഹ്‌ലി 123 മത്സരങ്ങള്‍ കളിച്ചു. 46.85 ശരാശരിയില്‍ 9,230 റണ്‍സ് നേടി. അതില്‍ 30 സെഞ്ചുറികള്‍ ഉള്‍പ്പെടുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കോഹ്ലിയുടെ വിരമിക്കല്‍.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!